1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2024

സ്വന്തം ലേഖകൻ: ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിന്‍സണ്‍ ആന്റോ ചാള്‍സാണ് പുതിയ മന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നത്. നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇദ്ദേഹത്തിന് കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിന്‍സണും ഇടം നേടിയത്.

ആന്റോ ആന്‍റണി എം.പിയുടെ സഹോദരപുത്രനായ ജിന്‍സണ്‍, ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് മത്സരിച്ചു വിജയിച്ചത്. 2011-ല്‍ നഴ്സിങ് ജോലിക്കായി ഓസ്ട്രേലിയയിലെത്തിയ ഇദ്ദേഹം, നോര്‍ത്ത് ടെറിറ്ററി സര്‍ക്കാരിന്റെ ടോപ്പ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്സിറ്റിയില്‍ ലക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികള്‍ മത്സരിച്ചിരുന്നെങ്കിലും നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ നിന്ന് ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്. അറുപതു ശതമാനത്തോളം വോട്ടു നേടിയാണ് അദ്ദേഹം വിജയിച്ചത്.

പ്രവാസി മലയാളികളുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഫാമിലി കണക്ട് പദ്ധതിയുടെ ഓസ്ട്രേലിയയിലെ കോര്‍ഡിനേറ്റര്‍ കൂടിയാണ് ജിന്‍സണ്‍. ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ആയും ജിന്‍സണ്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.