സ്വന്തം ലേഖകൻ: യാത്രക്കാരെ രാജ്യത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടി കൂടുതൽ വിമാന സർവീസുകൾ കൊണ്ടുവരാൻ ആണ് മസ്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകർഷിക്കാൻ ഒമാൻ എയർപോർട്ട്സ് അധികൃതർ ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതൽ രാജ്യത്ത് നിന്നുള്ള വിമാനങ്ങളെ നേരിട്ട് എത്തിക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ദേശീയ വിമാനക്കമ്പനികളുടെ കൂടുതൽ സർവീസുകൾ രാജ്യത്തേക്ക് വരുമ്പോൾ പ്രവാസികൾക്ക് അത് കൂടുതൽ അനുഗ്രഹമാകും. നേരിട്ടുള്ള വിമാനങ്ങൾ ആരംഭിക്കാൻ നിരവധി എയർലെെനുകൾ ഇപ്പോൾ തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഒമാൻ എയർപോർട്ട് സിഇഒ ഷെയ്ഖ് അയ്മാൻ ബിൻ അഹ്മദ് അൽ ഹുസ്നി പറഞ്ഞു.
ഈ വർഷം പുതുതായി മസ്കറ്റ് അന്താരാഷ്ട്ര എയർപോർട്ടിലേക്ക് ആറ് അന്താരാഷ്ട്ര വിമാനക്കമ്പനികൾ ആണ് എത്തിയത്. നാല് വിമാനത്താവളത്തിലേക്ക് പുതുതായി സർവിസ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ ചില കമ്പനികൾ ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർ അടുത്ത വർഷം മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത് പുതിയ അഞ്ച് എയർ ലെെനുകൾ ആണ്. യുറോപ്പിൽ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ആണ് ഇത്രയും എയർലെെനുകളെ എത്തിക്കാൻ സാധിച്ചത്.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഒമാനിൽ നിന്നും കൂടുതൽ യാത്രക്കാർ ഉണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ വിമാനങ്ങൽ വരുന്നത് ഗുണം ചെയ്യും മാത്രമല്ല, ‘ട്രാൻസിറ്റ്’ സംവിധാനം ഉള്ളതിനാൽ യൂറോപ്യൻ വിപണിയിൽനിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് ഏഷ്യയിലേക്ക് പോകാൻ ഒമാൻ തന്നെയാണ് തെരഞ്ഞെടുക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഒമാനിൽ നിന്നും കൂടുതൽ യാത്രക്കാർ ഉണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ വിമാനങ്ങൽ വരുന്നത് ഗുണം ചെയ്യും മാത്രമല്ല, ‘ട്രാൻസിറ്റ്’ സംവിധാനം ഉള്ളതിനാൽ യൂറോപ്യൻ വിപണിയിൽനിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് ഏഷ്യയിലേക്ക് പോകാൻ ഒമാൻ തന്നെയാണ് തെരഞ്ഞെടുക്കുന്നത്.
വിപണികൾ ആകർശിക്കുന്നതിന് വേണ്ടി ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം വിവിധ രാജ്യങ്ങളിൽ ക്യാമ്പെയിനുകൾ ആരംഭിച്ചിട്ടുണ്ട്. 80 ലധികം പ്രാദേശിക, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളുമായി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോൾ തന്നെ വിവിധ സർവീസുകൾ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവിസ് നടത്തുന്ന എയർ ലൈനുകളുടെ എണ്ണം 36 ആയി ഇപ്പോൾ ഉയർന്നിട്ടുണ്ട്. ഇനിയും വരും വർഷങ്ങളിൽ ഇതിൽ ഒരു വർധനവ് കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല