1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2024

സ്വന്തം ലേഖകൻ: സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച പുതിയ വാർത്തകൾ പുറത്തുവരുന്നു. മോചനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. റഹീമിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന റിയാദ് സഹായ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവിട്ടത്. കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവ് വരും ദിവസങ്ങളിൽ പുറത്തുവരും. അതിന് ശേഷം മറ്റു നടപടിയിലേക്ക് പോകും.

ജൂലൈ 2ന് വധശിക്ഷ റദ്ദ് ചെയ്ത്. ഇതിന്റെ ഭാക്കി കാര്യങ്ങൾ സംബന്ധിച്ച് അന്തിമ വിധിക്കായി റിയാദ് ക്രിമിനല്‍ കോടതിയില്‍ നല്‍കിയ ഹർജി കോടതി സ്വീകരിച്ചു. ഹർജിയിൽ ഉടൻ വാദം കേൾക്കും എന്നാണ് നിയമസഹായസമിതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലും കോടതിക്ക് കെെമാറി.

ഇത് കോടതി പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിടും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ജവാസാത്ത് വിഭാഗം ആയിരിക്കും ഫെെനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുക. അതിന് ശേഷം ഇന്ത്യന്‍ എംബസി യാത്ര രേഖ നൽകും. അപ്പോൾ റഹീം ജയിൽ മോചിതനാകും. പിന്നീട് രാജ്യം വിടാൻ സാധിക്കും.

റഹീമിന്റെ മേചനത്തിനായി രൂപീകരിച്ച സമിതിയിലെ അംഗങ്ങൾ കാര്യങ്ങൾ നോക്കി നടത്തുന്നുണ്ട്. ഇന്ത്യന്‍ എംബസിയും റഹീമിന്റെ പവര്‍ അറ്റോണിയായ സിദ്ദിഖ് തുവ്വൂരും പ്രതിഭാഗം വക്കീലും ആണ് കാര്യങ്ങൾ നോക്കി നടത്തുന്നുണ്ട്. സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ,ട്രഷര്‍ സെബിന്‍ ഇഖ്ബാല്‍, ചീഫ് കോഡിനേറ്റര്‍ ഹസന്‍ ഹര്‍ഷാദ് എന്നിവര്‍ സഹായത്തിനായി കൂടെയുണ്ട്.

കേസിന്റെ നടപടികൾ വേഗത്തിൽ കൊണ്ടു പോകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൽ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. വെെകാതെ മോചന ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഇന്ത്യൻ എംബസി യാത്രാരേഖ നൽകുന്നതോടെ റഹീമിന് മോചിതനായി രാജ്യം വിടാനാകും. കേരളം മുഴുവൻ ഒന്നിച്ചാണ് റഹീമിന്റെ മോചനത്തിന് വേണ്ടിയുള്ള പണം സ്വരൂപിച്ചത്. മലയാളിികൾ ഒരുമിച്ച് നിന്ന് കൂട്ടമായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ മോചനം സാധ്യമാകുന്നത്. മണിക്കൂറുകൾ കൊണ്ട് മലയാളികൾ കോടികൾ സ്വരൂപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.