കിളിച്ചുണ്ടന്‍ മാമ്പഴത്തിന് ശേഷം പ്രിയദര്ശന് മോഹന്‍ലാലുമായി ചേര്‍ന്ന് ഒരുക്കുന്ന പുതിയ മലയാള ചിത്രത്തില്‍ വിദ്യബാലന് ലാലിന്റെ നായികയായേക്കും. സ്ഥിരം പ്രിയന് ചിത്രങ്ങളുടെ ശൈലിയില്‍ ഒരു മുഴുനീള ഹാസ്യചിത്രമായിരിക്കുമിത്.
ലാലിനൊപ്പം മുകേഷിനും ചിത്രത്തില്‍ പ്രധാനവേഷമുണ്ട്. തൊഴില്‍രഹിതരായി ലാലിന്റെയും മുകേഷിന്റെയും കഥാപാത്രങ്ങള്ക്കിടയിലേക്കെത്തുന്ന സുന്ദരിയായി വിദ്യയെത്തും. പ്രിയന്റെ ‘ഭൂല്‍ഭുലയ്യ’യില്‍ അഭിനയിച്ച വിദ്യ ബാലന് സന്തോഷ് ശിവന്റെ പൃഥ്വിരാജ് ചിത്രം ‘ഉറുമി’യിലും അഭിനയിച്ചു. ശ്രീനിവാസനും ഈ ചിത്രത്തിലുണ്ടാകാന് സാധ്യതയുണ്ട്.
ചിത്രീകരണം പുരോഗമിക്കുന്ന ‘തേസ്’ എന്ന ഹിന്ദി ചിത്രത്തിന് ശേഷം പ്രിയന് മലയാള ചിത്രത്തിന്റെ ജോലിയില്‍ പ്രവേശിക്കും. പോലീസ് ഉദ്യോഗസ്ഥനായി തേസില്‍ ലാലും അഭിനയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല