സ്വന്തം ലേഖകൻ: കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപണ്‍ ഹൗസ് 19ന് നടക്കും. വൈകുനേരം നാല് മണിക്ക് സിറ്റിയിലെ ഔട്ട്സോഴ്സിങ് കേന്ദ്രത്തിലാണ് നടക്കുക. വൈകിട്ട് നേരം മൂന്ന് മണിക്ക് റജിസ്ട്രേഷന് ആരംഭിക്കും. സ്ഥാനപതി ഡോ:ആദര്‍ശ് സൈ്വക, കോണ്‍സുലര്‍ വിഭാഗം മേധാവികളും ഓപണ്‍ ഹൗസില്‍ ഇന്ത്യക്കാരുടെ പരാതികള്‍ നേരീട്ട് സ്വീകരിക്കും.
അതിനിടെ താമസ നിയമലംഘനത്തെത്തുടര്‍ന്ന് കുവൈത്തില്‍ ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റിലായി. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിവിധ ഗവർണറേറ്റുകളിലുടനീളം രണ്ടാഴ്ചക്കിടെ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 1,461 പ്രവാസികളെ പിടികൂടിയത്.
ഇവരെ നാടുകടത്തൽ ഉൾപ്പെടെയുള്ള തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിയമലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ എമർജൻസി നമ്പറായ 112ല്‍ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല