സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച കുവൈത്ത് സമയം 5.30 മുതല്‍ സെപ്റ്റംബര്‍ 23-ാം തീയതി കുവൈത്ത് സമയം 03:30 വരെ പാസ്പോര്‍ട്ട് സേവാപോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എംബസി പാസ്പോർട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
പ്രസ്തുത കാലയളവില്‍, എംബസിയിലും ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും (ഐസിഎസിഎസ്) തത്കാല്‍, പിസിസി ഉള്‍പ്പെടെയുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമായിരിക്കില്ലെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.
അതിനിടെ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്പനയ്ക്കുള്ള പണം ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ അനുവദിക്കുവെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിട്ടു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.തീരുമാനം കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനാണെന്നും മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല