സ്വന്തം ലേഖകൻ: മസക്റ്റ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പാർക്കിങ് ഫീസ് വേഗത്തിൽ അടയ്ക്കാൻ സൗകര്യം. ഒമാൻ എയർപോർട്സ് അതോറിറ്റിയാണ് ഇത്തരത്തിലുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മൊബൈൽ പേമെന്റ് ഓപ്ഷൻ വഴിയാണ് ഇവിടെ എത്തുന്ന യാത്രക്കാർക്ക് ഇത്തരത്തിലൊരു അവസരം ഒരുക്കിയിരിക്കുന്നത്. പാർക്കിങ് ടിക്കറ്റിൽ പ്രിൻറ് ചെയ്തിട്ടുള്ള ക്യു. ആർ കോഡ് സ്കാൻ ചെയ്തും പണമടക്കാൻ കഴിയും.
യാത്രക്കാർ വളരെ ആശ്വാസമാകുന്ന ഒരു തീരുമാനം ആണ് എത്തിയിരിക്കുന്നത്. വിമാനത്താവശത്തിൽ എത്തുന്ന യാത്രക്കാർക്ക് കാത്തിരിപ്പ് സമയം കുറക്കാൻ ഇതിലൂടെ സാധിക്കും. കഴിഞ്ഞ ജൂലൈയിൽ വിമാനത്താവളത്തിൽ ദീർഘനേരം പാർക്കിങ്ങിനുള്ള ഫീസിൽ ചെറിയ ഇളവ് വിമാനത്താവള അധികൃതർ നൽകിയിരുന്നു.
പുതിയ നിരക്ക് അനുസരിച്ച് ഒരു റിയാൽ മാത്രമാണ് നിരക്കായി ഈടാക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഒരുക്കിയിരിക്കുന്നത്. നിരവധി പ്രവാസികൾ ഒമാനിൽ എയർപോർട്ട് ടാക്സി ഡ്രെെവർമാർ ആണ്. പലരും എയർപോർട്ടിൽ എത്തി യാത്രക്കാരെ എടുക്കാനും കൊണ്ടുവിടാനും ഒരുപാട് സമയം എടുത്തിരുന്നു, എന്നാൽ പുതിയ സിസ്റ്റം വന്നതോടെ വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. മന്ത്രാലയത്തിന്റെ അറിയിപ്പിൽ നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ soce@tejarah.gov.om എന്ന ഈമെയിൽ വഴിയോ ഈ പുതിയ സംവിധാനം ഉപയോഗിക്കാം.
അതേസമയം മറ്റൊരു തീരുമാനവുമായി എത്തിയിരിക്കുകയാണ് ഒമാൻ, പ്രവർത്തനം അവസാനിപ്പിച്ചതോ പുതുക്കാത്തതോ ആയ ബിസിനസ് പ്രവർത്തനങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കി. വാണിജ്യം, വ്യവസായം, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ വിപണിയെ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. മാത്രമല്ല, രാജ്യത്ത് നടക്കുന്ന ബിസിനസുകളെ കൃത്യമായി പ്രതിഫലിപ്പിക്കാനും ഇതിലൂടെ സാധിക്കും.
പല കമ്പനികളും ഒഴിവാകുന്നതിലൂടെ കണക്കുകൾ കൃത്യമാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തിമാക്കി. പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് എതിർപ്പ് ആഗ്രഹിക്കുന്ന പേപ്പറുകളുമായി മന്ത്രാലം ഓഫീസുമായി ബന്ധപ്പെടണം. കമ്പനികൾ ഈ അറിയിപ്പ് വന്ന തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ ഒരു എതിർപ്പ് ഫോം സമർപ്പിക്കേണ്ടതുണ്ട്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇതമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കാനും മന്ത്രാലയം ഓഫീസുമായി ബന്ധപ്പെടണം. രാജ്യത്തെ പുരോഗതിയിൽ എത്തിക്കുന്നതിന് വേണ്ടി നിരവധി പദ്ധതികൾ ആണ് ഒമാൻ കൊണ്ടുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല