1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2011


ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്നാണ് കാര്‍ പാര്‍ക്കിംഗ്.പ്രത്യേകിച്ച് ലണ്ടന്‍ ,ബര്‍മിംഗ്ഹാം,മാഞ്ചസ്റ്റര്‍,എഡിന്‍ബറോ തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷിതമായ പാര്‍ക്കിംഗ് കണ്ടെത്തുക എന്നത് അങ്ങേയറ്റം ദുഷ്ക്കരമാണ്.വീട്ടിലായാലും ഓഫീസില്‍ ആയാലും വാഹനം സാമൂഹ്യ വിരുദ്ധരില്‍ നിന്നും സുരക്ഷിതമായി സൂക്ഷിക്കുക എന്നത് സാധാരണക്കാരന് ഒരു വെല്ലുവിളി തന്നെയാണ്.

കാര്‍ പാര്‍ക്ക്‌ ചെയ്തു പോയി തിരികെ വരുമ്പോള്‍ ആയിരിക്കും പണി കിട്ടിയ കാര്യം അറിയുക.ഗ്ലാസ്‌ അടിച്ചു പൊട്ടിക്കുക,ടയര്‍ കുത്തിക്കീറുക.ആന്റിന വളച്ചു വയ്ക്കുക,കാറില്‍ വരച്ചു വയ്ക്കുക തുടങ്ങിയ ക്രൂര വിനോദങ്ങള്‍
ആയിരിക്കും നമ്മുടെ കാറിനു മേല്‍ അരങ്ങേറിയിരിക്കുക.

നിങ്ങളുടെ കാര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് മുന്‍ഗണനാ ക്രമത്തില്‍ ചുവടെ കൊടുക്കുന്നു .

1. Enfield
2. South East London
3. Bournemouth
4. North West London
5. Brighton
6. Southall
7. Romford
8. Southend on Sea
9. Rochester
10. Edinburgh
Source: Liverpool Victoria claims data

ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള സാമൂഹ്യ വിരുദ്ധരുടെ പ്രിയപ്പെട്ട കാര്‍ മോഡലുകള്‍

Lexus IS
BMW Z4
Mini One
Mercedes CLK,
Audi TT
Mazda MX-5

ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടുമോ

കൊമ്പ്രിഹന്സീവ്‌ പോളിസി നല്‍കുന്ന മിക്ക ഇന്‍ഷുറന്‍സ്‌ കമ്പനികളും സാമൂഹ്യ വിരുദ്ധരുടെ അക്രമം മൂലം കാറിനുണ്ടാവുന്ന കേടുപാടുകള്‍ക്ക് ക്ലെയിം നല്‍കും.എന്നാല്‍ എല്ലാ കമ്പനികളും ഈ ക്ലയിം നല്‍കുകയില്ലെന്നതിനാല്‍ നിങ്ങളുടെ പോളിസിയില്‍ Cover for malicious damage by vandals ഉണ്ടെന്ന് ഉറപ്പു വരുത്തുക.

കവര്‍ ഉണ്ടെങ്കില്‍ പോലും എക്സസ് മണി കയ്യില്‍ നിന്നും കൊടുക്കേണ്ടി വരും

ഭൂരിപക്ഷം തേര്‍ഡ്‌ പാര്‍ട്ടി പോളിസികളും Cover for malicious damage by vandals നല്‍കുകയില്ല.

നോ ക്ലെയിം ഡിസ്ക്കൌണ്ട് ബാധിക്കുമോ

ചുരുക്കം ചില കമ്പനികള്‍ നിബന്ധനകള്‍ക്ക് വിധേയമായി നോ ക്ലെയിം ഡിസ്ക്കൌണ്ട് നിലനിര്‍ത്താന്‍ സമ്മതിക്കാറുണ്ട്.ആയതിനാല്‍ ക്ലെയിം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വണ്ടി നശിപ്പിച്ചത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുന്നതും അവരില്‍ നിന്നും ലഭിക്കുന്ന ക്രൈം റഫറന്‍സ് നമ്പര്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയെ അറിയിക്കുകയും വേണം.പോലീസില്‍ പരാതിപ്പെടുകയാണെങ്കില്‍ അവര്‍ വരുന്നത് വരെ വാഹനത്തില്‍ സ്പര്‍ശിക്കുക പോലുമരുത്.
ഇത് ഒരു പക്ഷെ തെളിവ് നശിക്കാന്‍ ഇടയാക്കിയേക്കും.

അടുത്ത വര്‍ഷത്തെ പ്രീമിയം വര്‍ധിക്കുമോ ?

നോ ക്ലെയിം ഡിസ്ക്കൌണ്ട് പോയാലും ഇല്ലെങ്കിലും നിങ്ങളുടെ അടുത്ത വര്‍ഷത്തെ പ്രീമിയം വര്‍ധിക്കുക തന്നെ ചെയ്യും.കാരണം ഈ ക്ലെയിം നിങ്ങളുടെ പോളിസിയില്‍ രേഖപ്പെടുത്തുകയും അത് അടുത്ത വര്‍ഷത്തെ പ്രീമിയം കണക്കാക്കുമ്പോള്‍ പരിഗണിക്കുകയും ചെയ്യും.ചുരുക്കത്തില്‍ പറഞ്ഞാല്‍ വഴിയെ പോകുന്നവന്‍ ചുമ്മാ ഒരു പണി തന്നാലും നമ്മുടെ കയ്യിലെ പൌണ്ട് പോകാം !

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.