സ്വന്തം ലേഖകൻ: 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 90% ഇളവ് പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്. ഒക്ടോബർ 19ന് മുൻപ് ടിക്കറ്റ് എടുക്കുകയും ഡിസംബർ 15നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ആനുകൂല്യം. വിവിധ സെക്ടറുകളിലേക്ക് വ്യത്യസ്ത നിരക്കിളവാണ് ലഭിക്കുക.
വർധിച്ച വിമാന നിരക്കു മൂലം യാത്രയിൽ കുട്ടികളെ ഒഴിവാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിരക്കിളവ് നൽകുന്നതെന്ന് എയർലൈൻ അറിയിച്ചു.
അവധിക്കാലം കുടുംബത്തോടൊപ്പം ആസ്വദിക്കാൻ ഇതിലൂടെ അവസരമൊരുങ്ങുന്നു. ടിക്കറ്റ് ബുക്കിങ് സമയത്ത് ആനൂകൂല്യം ലഭ്യമാക്കാൻ ജെ9കിഡ്സ് പ്രമോ കോഡ് ഉപയോഗിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല