1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2024

സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയൻ (ഇയു) യാത്രാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. ഇയു ഇതര രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇയുവിൽ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും പുതിയ നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുമെന്നാണ് സൂചന. നവംബർ 10 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നേക്കാം.

ഇയുവിന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) പ്രകാരം, ഇയു ഇതര പൗരന്മാർ ഷെംഗൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ അവരുടെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളങ്ങൾ, ഫോട്ടോ) എന്നിവ ഡാറ്റാബേസിൽ റജിസ്റ്റർ ചെയ്യേണ്ടിവരും. ഇത് ആദ്യത്തെ ക്രോസിങ്ങിൽ വച്ച് നടക്കും. ഈ പുതിയ നടപടിക്രമം കാരണം അതിർത്തിയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ഫ്രാൻസ്, ജർമനി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ ഈ പുതിയ സംവിധാനത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ വൻതോതിൽ വിദേശികൾ എത്തുന്നതിനാൽ, പുതിയ സംവിധാനം നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നാണ് അവരുടെ വാദം. എന്നിരുന്നാലും, യൂറോപ്യൻ കമ്മീഷൻ ഈ സംവിധാനം നടപ്പാക്കുന്നതിൽ ഉറച്ചുനിൽക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.