സ്വന്തം ലേഖകൻ: ദുബായിൽ നിന്ന് ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ എന്നിവിടങ്ങളിലേക്ക് സംഘർഷാവസ്ഥ കണക്കിലെടുത്ത് താത്കാലികമായി നിർത്തലാക്കിയ ഫ്ലൈ ദുബായ് വിമാനങ്ങൾ ഇന്നു മുതൽ സർവീസ് ആരംഭിക്കും. ഇപ്പോളും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ആണ് സർവീസ് വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഫ്ലൈറ്റ് ഷെഡ്യൂൾ ഭേദഗതി ചെയ്യുമെന്നും ഫ്ലൈ ദുബായ് അധികൃതർ അറിയിച്ചു. ഖലീജ് ടെെംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ പരിഗണിച്ചാണ് കമ്പനി സർവീസ് നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഇറാഖ് (ബസ്ര, ബാഗ്ദാദ്), ഇറാൻ (ടെഹ്റാൻ), ജോർദാൻ (അമ്മാൻ) എന്നിവിടങ്ങളിലേക്കുള്ള എല്ലാ പതിവ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഇത് എപ്പോൾ ആരംഭിക്കുമെന്ന്ത് സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ടിക്കറ്റ് ബുക്ക് ചെയ്തവർ ഏജന്റുമാരെ സമീപിക്കണംയ ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിയിലേക്ക് പോകണം. എമിറേറ്റ്സിൽ നേരിട്ട് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ കമ്പനിയെ ബന്ധപ്പെടണം.
അതേസമയം, അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് ഒക്ടോബർ 3 വ്യാഴാഴ്ച അബുദാബിക്കും (എയുഎച്ച്) ടെൽ അവീവിനും (ടിഎൽവി) ഇടയിലുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായി എയർലൈൻ വക്താവ് സ്ഥിരീകരിച്ചു. എയർലൈൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രഹസ്യാന്വേഷണ ദാതാക്കളുമായി, നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജീവനക്കാരുടേയും, ജോലിക്കാരുടെയും സുരക്ഷയാണ് പ്രധാനം. അതിന് വേണ്ടിയുള്ള പരിഗണന നൽകുന്നത്. സുരക്ഷിതമല്ലെങ്കിൽ സർവീസുകൾ അവസാനിപ്പിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു.
അതേസമയം, യുഎഇയിൽ താമസിക്കുന്നവരിൽ 18 വയസ് പൂർത്തിയായാൽ ബന്ധപ്പെട്ടുള്ള ലൈസൻസുകൾക്കും മറ്റും അപേക്ഷിക്കുന്നതിനുള്ള ട്രാഫിക് ഫയലുകൾ സ്വമേധയാ തുറക്കുന്ന സംരംഭം അവതരിപ്പിക്കാൻ ഒരുങ്ങി ദുബായ്. പ്രായപൂർത്തിയാകുന്നവർ ലൈസൻസിനും മറ്റുമായി പ്രത്യേകം അപേക്ഷ സമർപ്പിച്ചാൽ മാത്രമേ ട്രാഫിക് ഫയലുകൾ തുറന്നിരുന്നുള്ളൂ ഈ തീരുമാനം ആണ് ദുബായ് മാറ്റാൻ ഒരുങ്ങിയിരിക്കുന്നത്. പുതിയ സംവിധാനം ദുബായിൽ നിലവിൽ വരുന്നതോടെ 18 വയസ് പൂർത്തിയായാൽ ട്രാഫിക് ഫയൽ തുറക്കാൻ അവർക്ക് തന്നെ സാധിക്കും. മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വാഹന, ഡ്രൈവിങ് ലൈസൻസ് വിഭാഗത്തിൽ ഇതിന്റെ ബാഗമായി ആവശ്യമായ മാറ്റങ്ങൾ വരുത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല