സ്വന്തം ലേഖകൻ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്ക വന്‍ സാങ്കേതിക തകരാര്‍. വിമാനത്താവളങ്ങളില്‍ കൂടുതല്‍ കാലതാമസത്തിനും ബുക്കിങ് തടസങ്ങള്‍ക്കും ഈ തകരാർ കാരണമായി.
‘നിലവില്‍ ഞങ്ങളുടെ സിസ്റ്റം നെറ്റ്വര്‍ക്കിലുടനീളം ഒരു താത്കാലി നേരിടുന്നുണ്ട്. ഇത് ഞങ്ങളുടെ വെബ്സൈറ്റിനെയും ബുക്കിംഗ് സിസ്റ്റത്തെയും ബാധിക്കുന്നുണ്ട്. ഇതുമൂലം, ഉപഭോക്താക്കള്‍ക്ക് ചെക്ക്-ഇന്നുകള്‍ക്ക് കാലതാമസം നേരിടാം. കൂടാകെ, എയര്‍പോര്‍ട്ടിലെ നീണ്ട ക്യൂവും ഉള്‍പ്പെടെ കാത്തിരിപ്പ് സമയം വര്‍ധിക്കുമെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉച്ചയ്ക്ക് 12 മുതലാണ് ബുക്കിംഗ് സംവിധാനം തകരാറിലായത്. ഉച്ചയ്ക്ക് 1:05 ന് പ്രവര്‍ത്തനം താത്കാലികമായി പുനരാരംഭിച്ചെങ്കിലും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
പ്രശ്നം പരിഹരിക്കാനും യാത്രക്കാരെ സഹായിക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും തങ്ങളുടെ ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ബംഗളൂരു ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം നീണ്ട ക്യൂവിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല