1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2024

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് വ്യാ​ഴാ​ഴ്ച ന​ട​ക്കും. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​ന​ത്താ​ണ് ഓ​പ​ൺ ഹൗ​സ്. ഉ​ച്ച​ക്ക് 12.30ന് ​ഓ​പ​ൺ ഹൗ​സ് ആ​രം​ഭി​ക്കും. 11.30 മു​ത​ൽ ര​ജി​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.

അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, എം​ബ​സി ഉ​​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. പ്ര​വാ​സി​ക​ൾ​ക്ക് ഓ​പ​ൺ ഹൗ​സി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഇ​വ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താം.

അതിനിടെ കുവൈത്തില്‍ വീസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ റെസിഡന്‍സി നിയമം തയ്യാറായതായും അത് നിലവില്‍ ലീഗല്‍ കമ്മിറ്റി അവലോകനം ചെയ്തു വരികയാണെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു.

നിയമത്തിന് താമസിയാതെ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ അനധികൃത താമസക്കാര്‍ക്കെതിരേ വിപുലമായ സുരക്ഷാ കാമ്പയിന്‍ നടക്കുന്ന ഖൈത്താനില്‍ നടത്തിയ സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.