സ്വന്തം ലേഖകൻ: സൈബര്‍ തട്ടിപ്പിനിരയായ ചെന്നൈയിലെ വ്യവസായിക്ക് രണ്ട് കോടി രൂപ നഷ്ടമായി. തട്ടിപ്പുകാര്‍ അയച്ച് ഇമെയിലില്‍ വിശ്വസിച്ച് കമ്പനിയില്‍ നിന്ന് വലിയൊരു തുകയാണ് ഫേക്ക് അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.
കമ്പനിയുടെ വിതരണക്കാരന് എന്ന വ്യാജേന ഇ-മെയിലയച്ച് പണം തട്ടുകയാണുണ്ടായത്. kunal1113@gmail.com എന്ന മെയില്‍ എക്കൗണ്ടാണ് ഉപയോഗിച്ചത്.
കമ്പനിയുടെ ജനറല്‍ മാനേജര്‍ എസ്ബിഐ അക്കൗണ്ടില്‍നിന്നാണ് പണം കൈമാറിയത്. അടുത്ത ദിവസം യഥാര്‍ഥ വിതരണക്കാരനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.
ഉടനെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി നല്‍കുകയും ചെയ്തു. സൈബര്‍ ക്രൈം ടീമിന്റെയും എസ്ബിഐയുടെയും ഇടപെടലിലൂടെ പണം മുഴുവന്‍ വീണ്ടെടുക്കാനായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല