1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2024

സ്വന്തം ലേഖകൻ: അർധ സഹോദരൻ നോയൽ ടാറ്റ രത്തൻ ടാറ്റയുടെ പിൻഗാമിയാകും. നോയലിനെ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിച്ചു. ബോർഡ് യോഗം ഐക്യകണ്ഠേനയാണ് നോയലിനെ തിരഞ്ഞെടുത്തത്. 67 കാരനായ നോയലിന് ടാറ്റ ഗ്രൂപ്പുമായി വർഷങ്ങളായി ബന്ധമുണ്ട്. നേവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്നുള്ള മകനാണ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും ബോർഡിൽ അദ്ദേഹം ഇതിനകം ഒരു ട്രസ്റ്റിയാണ്.

നിലവിൽ വാച്ച് നിർമാതാക്കളായ ടൈറ്റൻ്റെയും ടാറ്റ സ്റ്റീലിൻ്റെയും വൈസ് ചെയർമാനാണ്. ടാറ്റ ഗ്രൂപ്പിൻ്റെ റീട്ടെയിൽ കമ്പനിയായ ട്രെൻ്റിൻ്റെ (സുഡിയോയുടെയും വെസ്റ്റ് സൈഡിന്റെയും ഉടമ) NBFC സ്ഥാപനമായ ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷന്റെയും ചെയർമാനുമാണ്. വോൾട്ടാസിന്റെ ബോർഡിലും നോയൽ അംഗമാണ്.

തൻ്റെ കരിയർ ആരംഭിച്ച ടാറ്റ ഇൻ്റർനാഷണലിൻ്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. 2010-11ൽ ഈ നിയമനത്തിനുശേഷമാണ് രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ഗ്രൂപ്പിൻ്റെ തലവനാകാൻ നോയൽ ശ്രമിക്കുന്നതെന്ന ഊഹാപോഹങ്ങൾ ആരംഭിച്ചത്. വിദേശത്ത് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കുമായുള്ള ടാറ്റ ഗ്രൂപ്പിൻ്റെ വിഭാഗമാണ് ടാറ്റ ഇൻ്റർനാഷണൽ.

നോയൽ ടാറ്റ യുകെയിലെ സസെക്സ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. ഫ്രാൻസിലെ INSEAD-ൽ നിന്ന് ഇൻ്റർനാഷണൽ എക്സിക്യൂട്ടീവ് പ്രോഗ്രാം (ഐഇപി) പൂർത്തിയാക്കി. നോയൽ നേരത്തെ യുകെയിലെ നെസ്‌ലെയിൽ പ്രവർത്തിച്ചിരുന്നു.

ഐറിഷ് പൗരനായ നോയൽ വിവാഹം കഴിച്ചത് ടാറ്റ സൺസിലെ ഏറ്റവും വലിയ ഏക ഓഹരി ഉടമയായിരുന്ന പല്ലോൻജി മിസ്‌ത്രിയുടെ മകൾ ആലു മിസ്‌ത്രിയെയാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട് – ലിയ, മായ, നെവിൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.