1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2024

സ്വന്തം ലേഖകൻ: വിദേശ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്നത് വലിയ നികുതിയാണെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. താൻ അധികാരത്തിലേയ്ക്ക് മടങ്ങിയെത്തിയാൽ തിരിച്ചും ഉയർന്ന നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നവംബറിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിൻ്റെ പരാമർശം.

ഡെട്രോയിറ്റിൽ നടന്ന സാമ്പത്തിക നയപ്രസം​ഗത്തിലാണ് നികുതി ചുമത്തലിനെക്കുറിച്ച് ട്രംപ് വിശദീകരിച്ചത്. അമേരിക്കയെ വീണ്ടും വലിയൊരു സാമ്പത്തിക ശക്തിയാക്കാനുള്ള തൻ്റെ പദ്ധതിയുടെ പ്രധാനഘടകം നികുതി ചുമത്തലാണെന്നും ട്രംപ് പറഞ്ഞു. അമേരിക്ക പൊതുവെ നികുതി ചുമത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ചെെന 200 ശതമാനം നികുതിയാണ് ചുമത്തുന്നത്. ബ്രസീലും വലിയതോതിൽ നികുതി ചുമത്തുന്നു. എന്നാൽ, ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് ഇന്ത്യയാണ്. ഒരു പുഞ്ചിരിയോടെയാണ് അവർ അത് ചെയ്യുന്നത്’, ട്രംപ് പറഞ്ഞു. പ്രസം​ഗത്തിനിടെ ഇന്ത്യയെ പ്രശംസിക്കാനും ട്രംപ് മറന്നില്ല. ഇന്ത്യയുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് പറഞ്ഞ ട്രംപ് മോദിയേയും പുകഴ്ത്തി സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.