സെക്സിയസ്റ്റ് സെലിബ്രിറ്റിയാര് എന്നു കണ്ടെത്താന്‍ ഈസ്റ്റേണ്‍ ഐ എന്ന മാഗസിന്‍ നടത്തിയ സര്‍വേയില്‍ കരീന വിജയിച്ചു. ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളുടെ സഹകരണത്തോടെയായിരുന്നു സര്‍വേ. ഒറ്റ ശതമാനം വോട്ടിന്‍റെ വ്യത്യാസത്തിലാണ് കത്രീനയെ കരീന പിന്നിലാക്കിയത്.
കഴിഞ്ഞ മൂന്നു വര്‍ഷവും ഈ മാഗസിന്‍ സംഘടിപ്പിച്ച സര്‍വേയില്‍ കത്രീനയായിരുന്നു മുന്നില്‍. ഏറെ വ്യത്യാസത്തിലാണ് അന്നൊക്കെ കത്രീന വിജയിച്ചത്. എന്നാല്‍ ഇത്തവണ കരീന മികച്ച പോരാട്ടമാണ് നല്‍കിയത്.
മൂന്നാം സ്ഥാനത്ത് പ്രിയങ്ക ചോപ്ര, നാലാമത് ബിപാഷ ബസു. ഫ്രെയ്ദ പിന്‍റോ, ഐശ്വര്യ റായ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരും ആദ്യ പത്തിലുണ്ട്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നര്‍ഗിസ് ഫക്രി, സൊനാക്ഷി സിന്‍ഹ എന്നിവരാണ് ലിസ്റ്റിലെ പുതുമുഖങ്ങള്‍. സ്ക്രീനിനു പുറത്തു നിന്ന് ഒരാള്‍ ലിസ്റ്റില്‍ ഇടം നേടിയതാണ് കൗതുകം. ഹൃത്വിക് റോഷന്‍റെ ഭാര്യ സൂസന്നയാണ് അത്. പതിനാറാം സ്ഥാനമാണ് ശ്രീമതി ഹൃത്വിക് നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല