സ്വന്തം ലേഖകൻ: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ അറിയിപ്പ് ഇറക്കി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പാം). ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ ഡോമസ്റ്റിക് ലേബര്‍ ഓഫിസിലോ, ഹോട്ട് ലൈന്‍ നമ്പറായ 24937600 പരാതി ബോധിപ്പിക്കാം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് അറിയിപ്പ് അതോറിറ്റി സമൂഹ മാധ്യമത്തില്‍ പങ്ക് വച്ചിരുന്നു.
അതിനിടെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന ഖ്യാതിക്ക് അര്‍ഹമായി കുവൈത്ത്. ഗാലപ്പിന്റെ ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ട് -2023 പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായി സ്ഥാനം പിടിച്ചിരിക്കുകയാണ് കുവൈത്ത്. ഗാലപ്പിന്റെ ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കുവൈത്ത് ഒന്നാമതെത്തുന്നത്. സര്‍വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് കുവൈത്തിന്റെ ഈ അഭിമാന നേട്ടം.
നിരവധി വര്‍ഷങ്ങളായി, കുവൈത്ത് ഗാലപ്പിന്റെ സുരക്ഷാ സൂചികയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്നു. പ്രത്യേകിച്ച് 2019-ലും 2022-ലും 90നു മുകളില്‍ സ്‌കോറുകള്‍ നേടാന്‍ കുവൈത്തിന് സാധിച്ചു. എന്നാല്‍ ഇത്തവണ 98 എന്ന റെക്കോര്‍ഡ് സ്‌കോറോടെയാണ് 2023ലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന ബഹുമതി കുവൈത്ത് സ്വന്തമാക്കിയത്. രാജ്യത്തെ കുറഞ്ഞ ആക്രമണ നിരക്കും മോഷണ നിരക്കുമാണ് ഈ മികച്ച നേട്ടം കൈവരിക്കുന്നതില്‍ കുവൈത്തിന് തുണയായത്. കുവൈത്തിലെ ആക്രമണ നിരക്ക് നാല് ശതമാനം മോഷണ നിരക്ക് ഒരു ശതമാനവുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല