സ്വന്തം ലേഖകൻ: കേരളത്തിലേക്ക് ദിനേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് നവംബർ മുതൽ നാലുദിവസം മാത്രമെ ഉണ്ടായിരിക്കൂ. ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള സർവിസ് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും. തിരിച്ചുള്ള സർവിസും നാലുദിവസം മാത്രമാക്കി. ബഹ്റൈനിൽനിന്ന് കോഴിക്കോടിനുള്ള സർവിസ് ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും.
അതിനിടെ ബഹ്റൈനിലെ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് മന്ത്രാലയം വിവിധ ഡയറക്ടറേറ്റുകളിലായി 25 സേവനങ്ങൾ ഓൺലൈനാക്കി.
മൈനേഴ്സ് ഫണ്ട് ആൻഡ് അഫയേഴ്സ് ഡയറക്ടറേറ്റിലെ എട്ടു സേവനങ്ങൾ ഇതിൽപെടും. പ്രായപൂർത്തിയാകാത്തവർക്കുള്ള സ്വത്തുക്കളുടെയും ജംഗമ ഫണ്ടുകളുടെയും വിൽപന, ജീവിതച്ചെലവ് അഭ്യർഥനകൾ, നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകൾ എന്നിവയെല്ലാം നവീകരിച്ച സേവനങ്ങളിൽപെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല