1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2024

സ്വന്തം ലേഖകൻ: മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് ബഹ്റെെൻ. ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയാണ് ഗൾഫ് എയർ. ബഹ്റെെനിലേക്കുള്ള യാത്രക്കാർ മാത്രമല്ല, മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവരും ഗൾഫ് എയർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് അത്രക്ക് സന്തോഷിക്കാൻ വകയില്ലാത്ത ഒരു തീരുമാനം ആയി വന്നിരിക്കുകയാണ് ഗൾഫ് എയർ അധികൃതർ.

ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം വരുത്തി. ഗൾഫ് എയർ അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കണോമി ക്ലാസിൽ 23കിലോ ബാഗേജും 23 കിലോ ഹാൻഡ് ലഗ്ഗേജുമാണ് ഇപ്പോൾ കൊണ്ടു പോകാൻ പറ്റുന്ന തൂക്കം. അതായത് 46 കിലോ ഭാരം. എന്നാൽ ഇനി മുതൽ അത്ര കൊണ്ടുപോകാൻ സാധിക്കില്ല. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരുമെന്ന് ഗൾഫ് എയർ അറിയിച്ചു.

ഫെയർ ബ്രാൻഡ് കാറ്റഗറിയിലുള്ള ലൈറ്റ് സ്മാർട്ട് ഫ്ലെക്സ് ടിക്കറ്റുകൾക്ക് അനുവദിക്കുന്ന ലഗേജ് പുതിയ തീരുമാനങ്ങൾ ഇങ്ങനെയാണ്. ഇക്കണോമി ക്ലാസിൽ തന്നെ മൂന്ന് വിഭാഗങ്ങളായാണ് ഇനി മുതൽ യാത്രകകാരുടെ ബാഗേജ് അനുവദിക്കുക.

ഇക്കോണമി ലൈറ്റ്: 25 കിലോഗ്രാം, ഇക്കോണമി സ്മാർട്ട്: 30 കിലോഗ്രാം,
ഇക്കോണമി ഫ്ലെക്സ്: 35 കിലോഗ്രാം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ള തൂക്കം. ഇത് അനുസരിച്ച് മാത്രമേ ഇനിമുതൽ ബാഗേജ് ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. ഇനി ബിസിനസ് ക്ലാസുകളിൽ ചെറിയ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്.

ബിസിനസ് സ്മാർട്ടിൽ 40 കിലോഗ്രാം, ബിസിനസ് ഫ്ലെക്സിൽ 50 കിലോഗ്രാം, എന്നിങ്ങനെയാണ് ബാഗേജ് കൊണ്ടു പോകാൻ സാധിക്കുക. വെയ്റ്റ് അലവൻസിനുള്ളിൽ പരമാവധി 5 ബാഗുകൾ യാത്രക്കാർക്ക് കൊണ്ട് പോകാം. മാത്രമല്ല, കൊണ്ടുപോകുന്ന ബാഗുകൾക്കും ചില നിയമങ്ങൾ പാലിക്കണം. ഓരോ ബാഗുകളും മൊത്തം അളവിൽ 158 സെന്റിമീറ്റർ കൂടാൻ പാടില്ല. കുട്ടികൾക്ക് 10 കിലോയും സ്ട്രോളറും കാർ സീറ്റും അനുവദിച്ചിട്ടുണ്ട്.

50 ഇഞ്ച് വരെയുള്ള ടിവികൾ ശരിയായ രീതിയിൽ പാക് ചെയ്താൽ കെണ്ടുപോകാൻ സാധിക്കും. വലിയ ടിവകൾ ആണെങ്കിൽ ചരക്കുകളായി കൊണ്ടുപോകാൻ മാത്രമേ സാധിക്കുകയുള്ളു. ഒരു ലഗേജും 32 കിലോയിൽ കൂടാൻ പാടില്ല. ശക്തമായ പരിശോധനയ്ക്ക് വിധോയമാക്കും. അമിത ഭാരമുള്ള ബാഗേജിന് അധിക ഫീസ് ഈടാക്കുമെന്നും. അത് അടച്ച ശേഷം മാത്രമേ ബാഗേജുകൾ കൊണ്ടുപോകാൻ സാധിക്കുകയുള്ള എന്ന് ഗൾഫ് എയർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.