രാജഭരണം പുനഃസ്ഥാപിക്കപ്പെട്ടാല്‍ ചാള്‍സ് രാജകുമാരന്‍ റുമാനിയയുടെ അടുത്ത രാജാവാകുമെന്ന് അഭ്യൂഹം. ബ്രിട്ടീഷ് രാജസിംഹാസനം മൂത്ത മകന്‍ വില്യമിനു കൈമാറി ചാള്‍സ് റുമാനിയയെ വരിക്കുമെന്നാണു സൂചന. റുമാനിയയിലെ പഴയ ഭരണാധികാരി വ്ളാഡ് ദി ഇംപാലറും അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട രാജാവ് മൈക്കല്‍ രാജകുമാരനുമായി ബ്രിട്ടന്റെ അടുത്ത കിരീടാവകാശിയായ ചാള്‍സ് രാജകുമാരന് രക്ത ബന്ധമുണ്ട്.
വ്ളാഡ് ദി ഇംപാലറുമായി തനിക്ക് ബന്ധമുണ്ടെന്ന് ചാള്‍സ് രാജകുമാരന്‍ തന്നെ ഏതാനും ആഴ്ച മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ രാജ്യത്തിന്റെ കാര്യത്തില്‍ തനിക്കും കുറച്ച് അവകാശമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
റുമാനിയയുടെ അവസാനത്തെ രാജാവായിരുന്ന മൈക്കല്‍ 1947ലാണ് അധികാരം വിടേണ്ടി വന്നത്. ഇദ്ദേഹത്തിന് ഇപ്പോള്‍ 90 വയസായി. 1927 – 30, 1940 – 47 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളില്‍ രാജാവായ മൈക്കല്‍, കമ്യൂണിസ്റ്റ് ആധിപത്യത്തോടെ സിംഹാസനം വിടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
ജനാധിപത്യ ഭരണക്രമം റുമാനിയയില്‍ വീണ്ടും വന്നുവെങ്കിലും രാജഭരണം പുനഃസ്ഥാപിക്കണമെന്ന മുറവിളി അടുത്ത കാലത്തായി ശക്തിപ്പെട്ടിട്ടുണ്ട്. റുമാനിയയിലെ ശക്തനായ മന്ത്രി യെലേന യുഡ്രിവ് ലണ്ടനിലെത്തി ചാള്‍സ് രാജകുമാരനെ ഒരാഴ്ച മുന്‍പ് സന്ദര്‍ശിച്ചിരുന്നു. ഇതും അഭ്യൂഹങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല