1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആരോഗ്യ മേഖലയിൽ റേഡിയോളജി, മെഡിക്കൽ ലാബോറട്ടറി, ഫിസിയോതെറാപ്പി തുടങ്ങിയ മേഖലകളിൽ സ്വദേശിവൽക്കരണം കർശനമാക്കും. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

റേഡിയോളജിയിൽ 65%, മെഡിക്കൽ ലാബോറട്ടറിയിൽ 70%, തെറാപ്യൂട്ടിക് ന്യൂട്രീഷനിൽ 80%, ഫിസിയോതെറാപ്പിയിൽ 80% എന്നിങ്ങനെയാണ് സ്വദേശികളുടെ തൊഴിൽ ശതമാനം നിശ്ചയിച്ചിരിക്കുന്നത്. 2025 ഒക്ടോബർ മാസത്തോടെ രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും ഈ നിയമം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടു ഘട്ടങ്ങളിലയാണ് ഈ സ്വദേശിവൽക്കരണ തോത് വർധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. ആദ്യ ഘട്ടം അടുത്ത വർഷം ഏപ്രിൽ മാസത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളായ റിയാദ്, മക്ക,മദീന, ജിദ്ദ, ദമാം,അൽ ഖോബാർ എന്നിവിടങ്ങളിൽ ബാധകമാകും. 2025 ഒക്ടോബർ മാസത്തോടെ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലേക്കും സ്വകാര്യ ആരോഗ്യ മേഖലയിൽ വ്യാപകമാക്കും.

സൗദിയിലെ ആരോഗ്യ മേഖലയിൽ ധാരാളം മലയാളി ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും ജോലി ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും മെഡിക്കൽ ലാബോറട്ടറി, ഫിസിയോതെറാപ്പി, റേഡിയോളജി, പോഷകാഹാരം എന്നീ മേഖലകളിൽ. എന്നാൽ, പുതിയ നിയമം നടപ്പായാൽ ഈ മേഖലകളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ ജോലി നഷ്ടമാകാനുള്ള സാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.