സ്വന്തം ലേഖകൻ: സ്വന്തമായി ഡ്രൈവ് വേ ഇല്ലാത്ത ഇലക്ട്രിക് കാര്‍ ഉടമകളുടെ മേല്‍ ലേബര്‍ സര്‍ക്കാര്‍ പുതിയൊരു വാറ്റ് കൂടി അടിച്ചേല്‍പ്പിക്കുകയാണ്. നിങ്ങളുടെ വാഹനം പൊതു ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ നിന്നും ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അധിക വാറ്റ് കൂടി നല്‍കാന്‍ നിര്‍ബന്ധിതരാകും.
അടുത്തിടെ എനര്‍ജി പ്രൈസ് ക്യാപ് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഗ്യാസ്, ഇ ഡി എഫ്, ഇ ഓണ്‍, ഓവോ, ഒക്ടോപസ് എന്നീ ഊര്‍ജ്ജ വിതരണ കമ്പനികളുടെ ഉപഭോക്താള്‍ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗുമായി ബന്ധപ്പെട്ട് കൂടുതല്‍ തുക ഒക്ടോബര്‍ ഒന്നു മുതല്‍ നല്‍കുന്നുണ്ട്. അതിനു പുറമെയാണ് ഈ അധിക നികുതിയും.
വീടുകളില്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശരാശരി ടാരിഫ് ഏകദേശം ഒരു കിലോ വാട്ട് ഹവറിന് 32 പെന്‍സ് ആണ്. എന്നാല്‍, പൊതു ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ ഇത് ശരാശരി 48 പെന്‍സ് വരുമെന്ന് എനര്‍ജി വിദഗ്ധന്‍ മാര്‍ക്ക് ഡാല്‍ സിന്‍ പറയുന്നു. മാത്രമല്ല, മെച്ചപ്പെട്ട ഒരു ഡീലിലേക്ക് നിങ്ങള്‍ മാറുകയാണെങ്കില്‍ വീട്ടിലെ ചാര്‍ജ്ജിംഗ് വഴി പണം ലാഭിക്കാന്‍ കഴിയും.
വൈദ്യുതി ഏറ്റവും കുറവ് മാത്രം ഉപയോഗിക്കുന്ന മണിക്കൂറുകളില്‍ വൈദ്യുതി കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന താരിഫ് ആണെങ്കില്‍, ആ സമയം വാഹന ചാര്‍ജ്ജിംഗിനായി ഉപയോഗിച്ചും പണം ലാഭിക്കാന്‍ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല