1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2024

സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് മി​നി​മം വേ​ത​നം വേ​ണ​മെ​ന്ന നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി. 500 ദീ​നാ​ർ മാ​സ​വ​രു​മാ​ന​മു​ള്ള​വ​ർ​ക്കേ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ന​ൽ​കാ​വൂ എ​ന്ന​താ​യി​രു​ന്നു എം.​പി മാ​രി​ൽ ചി​ല​ർ നി​ർ​ദേ​ശി​ച്ച​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​യി​രു​നു ഈ ​നി​ർ​ദേ​ശം.

എ​ന്നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​ല​വി​ലെ റെ​സി​ഡ​ൻ​സി പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​ത​ല സ​മി​തി മു​ഖേ​ന ന​ട​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പു​തി​യ നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി​യ​ത്. ബ​ഹ്‌​റൈ​നി​ൽ താ​മ​സി​ക്കു​ന്ന​വ​രും ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് ഈ ​തീ​രു​മാ​നം സ​ഹാ​യ​ക​മാ​കും.

ബ​ഹ്‌​റൈ​നി​ക​ള​ല്ലാ​ത്ത​വ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ​ർ​ക്കാ​ർ അ​വ​ലോ​ക​നം ചെ​യ്തു. ട്രാ​ഫി​ക് നി​യ​മ​ത്തി​ന്റെ നി​ല​വി​ലു​ള്ള എ​ക്സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.

അ​പേ​ക്ഷ​ക​ൾ പ്രോ​സ​സ് ചെ​യ്യു​ന്ന​തി​ന് മു​മ്പ് റെ​സി​ഡ​ൻ​സി ആ​വ​ശ്യ​ക​ത​ക​ൾ ഇ​തി​ന​കം​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ & ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി (ഐ.​ജി.​എ) പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി​ത​ല സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.