തണുപ്പിച്ച ആഹാരം പ്രശ്നക്കാരനാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ അതിലേറെ പ്രശ്നക്കാരനാണ് തണുപ്പിക്കാന്‍ കൊള്ളാത്ത ആഹാരം തണുപ്പിച്ച് കഴിക്കുന്നത്. ഐസ്ക്രീം പോലുള്ള സാധനങ്ങള്‍ പിന്നെ തണുപ്പിച്ചാണ് കഴിക്കുന്നത്. എന്നാല്‍ ഒരിക്കലും തണുപ്പിച്ച് കഴിക്കാന്‍ കൊള്ളാത്ത സാധനങ്ങള്‍ ധാരാളമുണ്ട്. ഇവയൊന്നും തണുപ്പിച്ച് കഴിക്കരുതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരത്തില്‍ ഒരിക്കലും തണുപ്പിച്ച് കഴിക്കാന്‍ കൊള്ളാത്ത അഞ്ച് സാധനങ്ങളുടെ ലിസ്റ്റാണ് ഇവിടെ പറയുന്നത്.
ചിലതരം കേക്കുകള്‍
തണുപ്പിച്ച് കഴിക്കുന്ന കേക്കുകളുണ്ട്. എന്നാല്‍ ഒരിക്കലും തണുപ്പിച്ച് കഴിക്കാന്‍ കൊള്ളാത്ത കേക്കുകളുമുണ്ട്. ഇവിടെ പറയുന്നത് ഒരിക്കലും തണുപ്പിച്ച് കഴിക്കാന്‍ കൊള്ളാത്ത കേക്കുകളെക്കുറിച്ചാണ്. ഐസിഡ് കേക്ക് എന്ന വിഭാഗത്തില്‍പ്പെടുന്ന എല്ലാ കേക്കുകളും തണുപ്പിക്കേണ്ടതില്ല എന്നാണ് ഹാന്ഡ്മെഡ് കേക്കുകള്‍ ഉണ്ടാക്കുന്ന കമ്പനി നടത്തുന്ന ക്ലെയര്‍ മെല്വിന് പറയുന്നത്. ചിലതരം ഐസിഡ് കേക്കുകള്‍ തണുപ്പിച്ചാണ് കഴിക്കേണ്ടത്. എന്നാല്‍ എല്ലാ ഐസിഡ് കേക്കുകളും തണുപ്പിച്ച് കഴിക്കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
വെള്ളം കൂടുതലുള്ള പഴവര്‍ഗ്ഗങ്ങള്‍ തണുപ്പിക്കരുത്
പഴങ്ങളും മറ്റും മിക്കവാറും ആളുകളും ഫ്രിഡ്ജില്‍ വെയ്ക്കാറാണ് പതിവ്. എന്നാല്‍ വെള്ളത്തിന്റെ അംശം കൂടുതലുള്ള പഴവര്‍ഗ്ഗങ്ങള്‍ ഫ്രിഡ്ജില്‍ വെയ്ക്കരുതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ പറയുന്നത്. പച്ചടിച്ചീര, സ്ട്രോബറി, കുക്കുമ്പര്‍, തക്കാളി എന്നിവ ഫ്രിഡ്ജില്വെയ്ക്കാതെ ഉപയോഗിക്കണമെന്നാണ് വിദഗ്ദമതം. ഇവയിലെല്ലാത്തിലും വലിയ തോതില്‍ വെള്ളത്തിന്റെ അംശമുണ്ട്. അതുകൊണ്ടുതന്നെ ഈ ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ ഗുണം പോകുമെന്നാണ് പ്രധാനമായും പറയുന്നത്.
മുട്ടയും മുട്ടക്കറിയും
മുട്ട തണുപ്പിച്ച് കഴിക്കുന്നതിനോടാണ് മിക്കവാറും ആളുകളും പ്രതികരിക്കുന്നത്. എന്നാല്‍ മുട്ടക്കറി ഉണ്ടാക്കിയ അപ്പോള്‍തന്നെ ഉപയോഗിക്കണമെന്നാണ് പൊതുവെ എല്ലാവരും പറയുന്നത്. എന്നാല്‍ മുട്ടക്കറി ഒരിക്കലും തണിപ്പിക്കരുത് എന്നാണ് വിദഗ്ദര്‍ പറയുന്നത്. എണ്ണയിലും മറ്റും കിടക്കുന്നതോടെ മുട്ട പ്രശ്നക്കാരനായി മാറുമെന്നാണ് ന്യായം പറയുന്നത്.
പാക്കറ്റ് മീന്‍കറി
പാക്കറ്റില്‍ പൊതിഞ്ഞ് വെച്ചിരിക്കുന്ന മീന്‍കറിയും വറുത്തതുമെല്ലാം തണുപ്പിക്കാതെ വേണം കഴിക്കാന്‍. തണുപ്പിച്ചാല്‍ ഇവരെല്ലാം പ്രശ്നക്കാരായി മാറും. വായു കയറാത്ത കൂടുകളിലാണ് മീന്‍കറിയും വറുത്തതുമെല്ലാം വരുന്നത്. അപ്പോള്‍ത്തന്നെ മീനിന്റെ സ്വഭാവമെല്ലാം മാറിവരുന്ന കറികളെ തണുപ്പിക്കുകയുംകൂടി ചെയ്താല്‍ കാര്യങ്ങളെല്ലാം കുഴഞ്ഞുമറിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. പാക്കറ്റുകളില്‍ വരുന്ന മീന്‍ വിഭവങ്ങള്‍ അങ്ങനെതന്നെ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
സിംഗിള്‍ ക്രീം
ഡബിള്‍ ക്രീമുകള്‍ പലപ്പോഴും തണുപ്പിച്ചാണ് കഴിക്കുന്നത്. എന്നാല്‍ സിംഗിള്‍ ക്രീമുകള്‍ അങ്ങനെ ചെയ്യേണ്ടതില്ല എന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സിംഗിള്‍ ക്രീമുകള്‍ ഒരിക്കലും അങ്ങനെ ചെയ്യേണ്ടതില്ല എന്നാണ് വിദഗ്ദരുടെ അഭിപ്രായം. സിംഗിള്‍ ക്രീമുകള്കൊണ്ട് സോസുകള്‍ ഉണ്ടാക്കിയശേഷം വേണമെങ്കില്‍ തണുപ്പിക്കാനാണ് വിദഗ്ദരുടെ അഭിപ്രായം. അല്ലാതെ ഒരിക്കലും നിങ്ങള്‍ സിംഗിള്‍ ക്രീം നേരെയങ്ങ് തണുപ്പിച്ച് കഴിക്കരുത് എന്നും പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല