വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു തോളില്‍ വെച്ച അവസ്ഥയിലാണ് എന്‍ എച്ച് എസ്, കാരണം മുന്‍പ് ലോകത്തിലെ ഏറ്റവും ഭാരമുള്ള മനുഷ്യനായിരുന്ന ഒരാളുടെ തടി ഏകദേശം ഒരു മില്യണ്‍ പൌണ്ട് മുടക്കി എന്‍.എച്ച്.എസ്. കുറച്ചു കൊടുത്തിരുന്നു, പാവമല്ലേ ഒരു നല്ലകാര്യമല്ലേ എന്നൊക്കെ ധരിച്ചാകും എന്‍ എച്ച് എസ് ഈ സഹായം ചെയ്തിട്ടുണ്ടാകുക എന്നാല്‍ ഇപ്പോള്‍ കാറ്റുപോയ ബലൂണ്‍ പോലായ ഈ മനുഷ്യന്റെ ആവശ്യം ഇനി തന്റെ തൂങ്ങി കിടക്കുന്ന തൊലികള്‍ കൂടി എന്‍എച്ച്എസ് നീക്കം ചെയ്തു തരണം എന്നതാണ്. അതിനും വേണം എന്‍.എച്ച്.എസിനു പണം. അല്ലെങ്കിലേ ചിലവ് ചുരുക്കാനായി അടവുകള്‍ പതിനെട്ടും പയറ്റുന്നതിനിടയിലാണ് ഇങ്ങനെയൊരു ആവശ്യം എന്നതും ഓര്‍ക്കണേ!
രണ്ടുവര്‍ഷംമുമ്പ് ഇയാളുടെ ഭാരം അറുപതു റാത്തല് ആയിരുന്നു ഇതേതുടര്‍ന്ന് ഭാരം അടിയന്തരമായി കുറച്ചില്ലെങ്കില്‍ മരണം സംഭവിച്ചേക്കുമെന്നു ഡോക്റ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ആണ് പോളിന് ഗാസ്ട്രിക് ബൈപ്പാസ് നടത്തി ഭാരം കുറക്കേണ്ടി വന്നത്. എന്നാല്‍, മിച്ചംവന്ന തൊലി തൂങ്ങി കിടക്കുന്നതിനാല്‍ അത് ശസ്ത്രക്രിയ ചെയ്തു മാറ്റേണ്ട അവസ്ഥയിലാണിപ്പോള്‍. കൈയിലും കാലിലും വയറിലുമൊക്കെ തൊലി തൂങ്ങോയാടുകയാണ്.
ശസ്ത്രക്രിയയ്ക്കുമുമ്പ് സ്ഥിരമായ തൂക്കത്തിലെത്തണമെന്നു പറഞ്ഞു കോസ്മെറ്റിക് സര്‍ജറി നടത്താന്‍ എന്‍.എച്ച്.എസ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആവശ്യം നിരാകരിച്ചിരിക്കുകയാണ്. യന്ത്രസംവിധാനത്തോടെയുള്ള വീല്‍ചെയറിലാണ് പോള്‍ ഇപ്പോഴും വീടിനു വെളിയിലിറങ്ങുന്നത്. മുന്‍പ് അര ടണ്ണോളം തൂക്കമുണ്ടായിരുന്ന ഇയാള്‍ക്കു പ്രതിദിനം 20,000 കലോറി ഭക്ഷണം ആണ് അകത്ത്താക്കിയിരുന്നത്. അതയത് ഒരു ശരാശരി മനുഷ്യന്റെ പത്തിരട്ടി ഭക്ഷണം! പോസ്റ്മാന്‍ ആയിരുന്ന ഇയാള്‍ക്ക് ഭാരക്കൂടുതലിനെത്തുടര്ന്നു തന്റെ ജോലി തുടരാന്‍ പറ്റാതായപ്പോള്‍ പിന്നീട് സോര്‍ട്ടിംഗ് ഓഫീസിലേക്കു സ്ഥലംമാറ്റി. 1989 വരെ ഇവിടെ സേവനമനുഷ്ടിച്ചെങ്കിലും എഴുത്തുകള്‍ മോഷ്ടിച്ചതിന്റെ പേരില്‍ ആറുമാസം തടവും ജോലിയില്‍നിന്നു പുറത്താക്കുകയും ചെയ്തു.
പ്രതിവര്‍ഷം മുപ്പതിനായിരം പൌണ്ടോളം ഭക്ഷണത്തിനു ചെലവഴിച്ചിരുന്ന ഇയാള്‍ക്ക് ചിലനേരങ്ങളില്‍ വസ്ത്രം പോലും ധരിക്കാന്‍ പറ്റുതായിരുന്നു. പിന്നീടാണ് എന്‍.എച്ച്.എസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് നടത്തിയത്. ശരീരത്തിലെ മാസം പോയതോടെ മിച്ചമായ ത്വക്കാണ് ഇപ്പോഴത്തെ പ്രശ്നം. കയ്യില്‍ ചിറകുപോലെ തൂങ്ങിക്കിടക്കുന്ന ഇവ നീക്കണമെങ്കിലും എന്‍.എച്ച്.എസ്. ലക്ഷങ്ങള്‍ മുടക്കേണ്ടിവരും. സ്വകാര്യമായിട്ട് ഇതു ചെയ്യണമെങ്കില്‍ 1,500 മുതല്‍ 6000 പൌണ്ടുവരെ പോള്‍ മുടക്കേണ്ടിവരും എന്നിരിക്കെ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ഇയാളുടെ കെയര്‍ ബില്ലുകളിലൂടെ നികുതിദായകര്‍ക്ക് ഒരുദശലക്ഷം പൌണ്ടോളം ചെലവാകുന്നുണ്ടെന്നതും നോക്കണേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല