സ്വന്തം ലേഖകൻ: ബയോമെട്രിക് ഫിംഗർപ്രിന്റ് ഡാറ്റാബേസ് സ്ഥാപിക്കാൻ ഒരുങ്ങി ഒമാൻ. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു ഡാറ്റാബേസ് തയ്യാറാക്കാൻ ഒമാൻ തീരുമാനിച്ചിരിക്കുന്നത്. അജ്ഞാത മൃതദേഹങ്ങൾ, ശരീര അവശിഷ്ടങ്ങൾ എന്നില കണ്ടെത്തുമ്പോൾ പലപ്പോഴും അന്വേഷണം വഴി മുട്ടിപോകുന്നു. ബയോമെട്രിക് ഫിംഗർപ്രിന്റ് ഡാറ്റാബേസ് ഉണ്ടെങ്കിൽ ഒരുപരിതിവരെ കുറ്റവാളികളെ വേഗത്തിൽ കണ്ടെത്താൻ സാധിക്കും.
നിരവധി പേരെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ എത്തുന്നുണ്ട്. പല പ്രവാസികളെയും കാണാതായെന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ അജ്ഞാത മൃതദേഹങ്ങൾ, ശരീര അവശിഷ്ടങ്ങൾ എന്നിവ ലഭിക്കുമ്പോൾ ഇവയെല്ലാം ആരുടേതെന്ന് കണ്ടെത്താൻ സംവിധാനം ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്. ഫിംഗർപ്രിന്റ്, ഉള്ളംകൈ രേഖ, മുഖം, കണ്ണ്, മറ്റ് ബയോമെട്രിക് പ്രിന്റുകൾ എന്നിവയുടെ ഡാറ്റാബേസ് ആണ് തയ്യാറാക്കുന്നത്. ബയോമെട്രിക് നിയമത്തിലെ എക്സിക്യൂട്ടീവ് ചടങ്ങൾ പരിഷ്കരിക്കുന്നതിന് പ്രമേയം ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് കസ്റ്റംസ് പുറത്തിറക്കി.
ഇൻസ്പെക്ടർ ജനറൽ അംഗീകരിക്കുന്ന ഡേറ്റകൾ ബയോമെട്രിക് ഡാറ്റാബേസിലേക്ക് ചേർക്കും. ഡാറ്റയിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് തെളിയിച്ചാലല്ലാതെ ഡാറ്റാബേസ് പരിഷ്കരിക്കാൻ അനുവാദമില്ല. ഇതിനെല്ലാം രേഖമൂലം അനുവാദം വാങ്ങിക്കണം. അംഗീകൃത ഇലക്ട്രോണിക് സിസ്റ്റങ്ങളിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ടുള്ള പരിഷ്കരണം നടത്താൻ പാടുള്ളു. പരിഷ്കരണം ആവശ്യമാണെങ്കിൽ ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കണം.
ബയോളജിക്കൽ സാമ്പിളുകളുടെയും ട്രെയ്സുകളുടെയും ശേഖരണം ഉമിനീര് അല്ലെങ്കിൽ രക്തസാമ്പിൾ ശേഖരിക്കും. ശേഖരിച്ച ബയോളജിക്കൽ സാമ്പിളുകളുടെ അടിസ്ഥാനത്തിൽ ജനിതക ഫിംഗർപ്രിന്റ്പരിശോധന നടത്താൻ ബന്ധപ്പെട്ട വകുപ്പിനോട് ഏതൊരാൾക്കും സ്വയമേവ ആവശ്യപ്പെടാം. എന്നാൽ ഫിംഗർപ്രിന്റ്പരിശോധന നടത്തേണ്ടതിന് മറ്റൊരു നിയമം ആണ് ഉള്ളത്.
സംശയാസ്പദ ജനനം സംഭവിക്കുകയോ, അല്ലെങ്കിൽ ടെസ്റ്റ് ട്യൂബ് ശിശുക്കൾ ജനിക്കുമ്പോൾ സംശയം തോന്നുകയോ ആണെങ്കിൽ പരിശോധന നടത്താം. ദുരന്തം, അപകടം എന്നിവ സംഭവിക്കുമ്പോൾ കുട്ടികൾ നഷ്ടപ്പെട്ടാൽ അവരെ തിരിച്ചറിയാൽ ഇത്തരത്തിൽ ഫിംഗർപ്രിന്റ്പരിശോധന നടത്താൻ സാധിക്കും.
പ്രായപൂർത്തിയാകാത്തവരെയും ഭിന്നശേഷിക്കാരെയും ബലാത്സംഗ കേസ് പരിഗണിക്കുമ്പോൾ, അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയാൻ എന്നിവയ്ക്കാ വേണ്ടി പരിശോധന നടത്താം. എന്നാൽ പാരമ്പര്യം തെളിയിക്കാനോ നിഷേധിക്കാനോ ജനിതക ഫിംഗർപ്രിന്റ് പരിശോധന നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. നിയനം പാലിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല