1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2011

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ നടത്തുന്ന സമരം വിജയത്തിലേക്ക് നീങ്ങുന്നതായി സൂചന. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് ചെലവായ കോടിക്കണക്കിന് പൗണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന ഉപരിസഭയുടെ ഉത്തരവിനെ തുടര്‍ന്നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്നതായി സൂചന ലഭിച്ചത്.

യുറോസോണില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും കോടിക്കണക്കിന് പൗണ്ട് ബ്രസല്‍സിലേക്ക് അംഗത്വ വകുപ്പില്‍ നല്‍കുന്നത് എന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ശക്തമായിരിക്കുന്നത്. ഇത് ബ്രിട്ടനിലെ നികുതി ദായകര്‍ക്ക് അമിതഭാരമാണ് നല്‍കുന്നതെന്നും അതിനാല്‍ യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ബ്രിട്ടന്‍ വേണ്ടെന്ന് വയ്ക്കണമെന്നുമാണ് ഭൂരിഭാഗം ജനങ്ങളുടെയും ആവശ്യം. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതുകൊണ്ട് ബ്രിട്ടന് എന്ത് സാമ്പത്തിക ലാഭമാണ് ഉള്ളതെന്ന് അന്വേഷിക്കാന്‍ ഉപരിസഭ ഉത്തരവിടുകയായിരുന്നു. ഇത് കൂടാതെ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായമറിയാന്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താനും ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അധോസഭയില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് 1850 കോടി പൗണ്ട് നല്‍കിയതായി സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം ഏതാണ്ട് 5.1 കോടി പൗണ്ട് കണക്കിലാണ് ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.