സ്വന്തം ലേഖകൻ: പ്ലാസ്റ്റിക്, പേപ്പര്‍, സിഗരറ്റ് കുറ്റികള്‍ തുടങ്ങിയവയും മനുഷ്യവീസര്‍ജ്യമുള്‍പ്പെടെയുള്ള മറ്റു മാലിന്യങ്ങളും നിറച്ച ഹീലിയം ബലൂണുകളാണ് ഉത്തരകൊറിയ ദക്ഷിണ കൊറിയയിലേക്ക് വിക്ഷേപിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന ഈ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല.
വ്യാഴാഴ്ച രാവിലെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിയന്റെ വീട്ടുവളപ്പിലേക്കാണ് മാലിന്യ ബലൂണുകളിലൊന്ന് വിക്ഷേപിച്ചത്. രണ്ടാംതവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. അപകടകരമായ വസ്തുക്കളൊന്നും സഞ്ചിയിലുണ്ടായിരുന്നില്ല എന്നാണ് പ്രസിഡന്റിന്റെ സുരക്ഷാസര്വീസ് പുറത്തുവിട്ട വിവരം. എന്നാല്‍, പ്രസിഡന്റിനെയും ഭാര്യ കിം ക്യോന്‍ ഹീയെയും വിമര്‍ശിക്കുന്ന ലഘുലേഖകള്‍ അതിലുണ്ടായിരുന്നു.
മേയ് മുതലാണ് ഉത്തരകൊറിയ ദക്ഷിണകൊറിയയിലേക്ക് ഇത്തരത്തില്‍ ബലൂണുകള്‍ പറത്താന്‍ തുടങ്ങിയത്. ലക്ഷ്യസ്ഥാനങ്ങളില്‍ മാലിന്യസഞ്ചി കൃത്യമായി ഇറക്കാനുള്ള ജി.പി.എസ്. സാങ്കേതികവിദ്യ ഈ ബലൂണുകളിലുണ്ട്. ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള പിരിമുറുക്കത്തിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് നിലവിലെ ‘ബലൂണ്‍ യുദ്ധം’.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല