സ്വന്തം ലേഖകൻ: ലണ്ടനിലെ സ്കൂളിലേക്ക് വാഹനം ഇടിച്ചുകയറി ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ രണ്ടുകുട്ടികള്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്തുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ദാരുണ സംഭവം നടന്നത്. ഇന്ത്യന്‍ വംശജയായ നൂറിയ സജ്ജാദും സെലീന ലോയുമാണ് മരണമടഞ്ഞത്.
സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. അപകട സമയം തനിക്ക് അപസ്മാരം പിടിപെട്ടെന്ന് ഡ്രൈവര്‍ ക്ലെയര്‍ ഫ്രീമാന്റില്‍ വാദിക്കുകയായിരുന്നു. 47 കാരന്റെ മൊഴി പരിഗണിച്ച് നടപടിയുമുണ്ടായില്ല.
എന്നാല്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കുട്ടികളുടെ കുടുംബം നിരാശയിലായി. 47 കാരന്റെ രോഗം സംബന്ധിച്ചു ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നതാണ് ഒരു കാരണം. പ്രധാന സാക്ഷികളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി.
പുതിയ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഒരു മാതാപിതാക്കള്‍ക്കും താങ്ങാനാകാത്തതാണ് തങ്ങള്‍ക്ക് സംഭവിച്ചതെന്നും നൂറിയയുടെ പിതാവ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതോടെ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല