1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2024

സ്വന്തം ലേഖകൻ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് ഇത്. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്ത് പരിപാടിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) മുഖേനെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്മര്‍, ലാവോസ്, കംബോഡിയ എന്നീ മൂന്ന് രാജ്യങ്ങളാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ പ്രധാനകേന്ദ്രങ്ങളെന്നും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ആകെ സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ്.

ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 7.4 ലക്ഷം പരാതികളാണ് ലഭിച്ചത്. 2023-ല്‍ ആകെ 15.56 ലക്ഷം പരാതികള്‍ ലഭിച്ചപ്പോള്‍ 2022-ലെ പരാതികളുടെ എണ്ണം 9.66 ലക്ഷമായിരുന്നു പരാതികളുടെ എണ്ണം. അതേസമയം 2021-ലെ പരാതികളുടെ എണ്ണം 4.52 ലക്ഷമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.