സ്വന്തം ലേഖകൻ: സഞ്ചാരികളെ ആകർശിക്കുന്ന ഓസ്ട്രേലിയയുടെ വർക്ക് ആൻഡ് ഹോളിഡേ വീസയുടെ അപേക്ഷാ കാലയളവ് ഉടൻ അവസാനിക്കും. ഇന്ത്യ ചൈന, വിയറ്റ്നാം, എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വർക്ക് ആൻഡ് ഹോളിഡേ (സബ്ക്ലാസ് 462) വീസ വിഭാഗത്തിൽ അപേക്ഷകൾ നൽകാം. ഒക്ടോബർ 31 വരെയാണ് സമയപരിധി.
പ്രധാന നേട്ടങ്ങൾ
∙12 മാസം വരെ ഓസ്ട്രേലിയയിൽ തുടരാം.
∙ഹ്രസ്വകാലത്തേക്ക് ജോലി ചെയ്ത് വരുമാനം നേടാം.
∙4 മാസം വരെ പഠനം.
∙ഓസ്ട്രേലിയയിലേക്കും തിരിച്ചും ഒന്നിലധികം തവണ യാത്ര ചെയ്യാം.
∙3 മാസത്തെ നിർദ്ദിഷ്ട ജോലി പൂർത്തിയാക്കിയ ശേഷം സെക്കൻഡ് വർക്ക് ആൻഡ് ഹോളിഡേ വീസയ്ക്കുള്ള യോഗ്യത നേടാം.
യോഗ്യതാ മാനദണ്ഡം
∙അപേക്ഷകന് യോഗ്യതയുള്ള രാജ്യത്തെ പാസ്പോർട്ട് ഉണ്ടായിരിക്കണം
∙18 മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി
∙ഓസ്ട്രേലിയക്ക് പുറത്ത് നിന്ന് അപേക്ഷിക്കുക.
∙ഒറ്റയ്ക്ക് യാത്ര ചെയ്യുക (നിങ്ങളുടെ വീസയിൽ ആശ്രിതർക്ക് യാത്ര ചെയ്യാൻ സാധിക്കില്ല)
∙ആദ്യമായി അപേക്ഷിക്കുന്നവരായിരിക്കണം (മുമ്പ് ഓസ്ട്രേലിയയിൽ സബ്ക്ലാസ് 462 അല്ലെങ്കിൽ 417 വീസയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക).
ഓസ്ട്രേലിയയുടെ പുതുക്കിയ വീസ നയ പ്രകാരം 2024-25 വർഷത്തിൽ ചൈന, വിയറ്റ്നാം, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾ വർക്ക് ആൻഡ് ഹോളിഡേ (സബ്ക്ലാസ് 462) എന്ന വിഭാഗത്തിൽ പ്രീ-അപേക്ഷാ പ്രക്രിയയിൽ (ബാലറ്റ്) പങ്കെടുക്കാം. വീസ ഉപയോഗിച്ച് അവധിക്കാലം ആസ്വദിക്കാനും തൊഴിലെടുക്കുവാനും നാല് മാസം വരെ രാജ്യത്ത് പഠിക്കാനും സാധിക്കുന്നു. കൂടാതെ ഓസ്ട്രേലിയയിലേക്കും തിരിച്ചും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനും കഴിയും.
അപേക്ഷയുടെ വിശദാംശങ്ങൾ
∙ 650 ഓസ്ട്രേലിയൻ ഡോളറാണ് ഇതിന്റെ ചെലവ്.
∙ പ്രോസസ്സിങ് സമയം വ്യത്യാസപ്പെടുന്നു (വീസ പ്രോസസ്സിങ് ടൈം ഗൈഡ് ടൂൾ പരിശോധിക്കുക).
∙ വീസ അനുമതി രേഖാമൂലം ലഭിക്കുന്നതുവരെ ഓസ്ട്രേലിയയിലേക്കുള്ള യാത്ര ക്രമീകരിക്കരുത്.
മറ്റൊരു വീസ അനുവദിക്കുന്നത് (ഉദാഹരണത്തിന് വീസിറ്റർ അല്ലെങ്കിൽ ട്രാൻസിറ്റ് വീസ) നിങ്ങളുടെ വർക്ക്, ഹോളിഡേ വീസ റദ്ദാക്കിയേക്കാം. നിങ്ങളുടെ യോഗ്യത പരിശോധിക്കുന്നതിനും അപേക്ഷിക്കുന്നതിനുമായ് ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല