സ്വന്തം ലേഖകൻ: ഗ്ലോബൽ വില്ലേജ്, സീസൺ 29ന്റെ ഭാഗമായി സന്ദർശകർക്ക് കൗതുകമുണർത്തുന്ന ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വിനോദം, ഡൈനിങ്, ഷോപ്പിങ്, ആകർഷണങ്ങൾ എന്നിവയ്ക്കായുള്ള മേഖലയിലെ പ്രമുഖ മൾട്ടി കൾച്ചറൽ ഫാമിലി ഡെസ്റ്റിനേഷനാണ് ദുബായ് ഗ്ലോബൽ വില്ലേജ്. നവംബർ 03 ഞായറാഴ്ച വരെ നീളുന്ന ആഘോഷങ്ങളുടെ ഭാഗമായ് ഗ്ലോബൽ വില്ലേജിന്റെ വിവിധ ഭാഗങ്ങളിൽ ദീപാലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞു.
പാർക്ക്-വൈഡ് തീം ആക്റ്റിവിറ്റികൾ, സംഗീതത്തിനനുസരിച്ചുള്ള ദീപങ്ങൾ കൊണ്ടുള്ള പ്രദർശനങ്ങൾ, പ്രധാന സ്റ്റേജിലെ ബോളിവുഡ് പ്രകടനങ്ങൾ, ഇന്ത്യൻ പവലിയനിൽ ആകർഷകമായ സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ ഗ്ലോബൽ വില്ലേജ് അടുത്ത ഏതാനും ദിവസങ്ങൾ ദീപാവലിക്ക് അനുയോജ്യമായ ക്രമീകരണങ്ങളിലൂടെയായിരിക്കും സന്ദർശകരെ സ്വീകരിക്കുക.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 9:00 മണിക്ക് ഗംഭീരമായ കരിമരുന്ന് പ്രയോഗം ഗ്ലോബൽ വില്ലേജ് ആകാശത്ത് വെളിച്ചം കൊണ്ടുള്ള വിസ്മയം തീർക്കും. ദീപാവലി ആഘോഷങ്ങൾ അതിഥികളുടെ വ്യത്യസ്ത അനുഭവം സമ്മാനിക്കുക മാത്രമല്ല, സാംസ്കാരിക വിനിമയം കൈമാറുന്നതിലും ഏറെ നിർണ്ണായകമായിരിക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്നു.
തത്സമയ രംഗോലി ആർട്ട് സെഷൻ, കളിമൺ ഡയസ്, ദീപാവലി അലങ്കാര വസ്തുക്കൾ, അതിശയകരമായ ഇന്ത്യൻ ആഭരണങ്ങൾ, സ്വാദിഷ്ടമായ മധുരപലഹാരങ്ങൾ, ‘ലെഹംഗകൾ’ – ദീപാവലി പ്രമേയമുള്ള ആറ് ട്രോളികൾ അവതരിപ്പിക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ് എന്നിവയാണ് മറ്റ് പരിപാടികൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല