1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2024

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വേട്ടയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് മുന്നോട്ടുവയ്ക്കുന്നത്. 35 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് ബോംബാണ് ചാന്‍സലര്‍ ഒരുക്കിയിരിക്കുന്നത്. കരുതുന്നത്. ഉയര്‍ന്ന നികുതി, ഉയര്‍ന്ന ചെലവഴിക്കല്‍, ഉയര്‍ന്ന കടമെടുപ്പ് എന്നിവ ചേരുന്ന എന്നിവയിലൂടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാമെന്നാണ് വിവാദമായ ബജറ്റ് പ്രഖ്യാപനത്തിലൂടെ റീവ്‌സ് ലക്ഷ്യമിടുന്നത്.

‘സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നിക്ഷേപമാണ് ഏക പോംവഴി. ഇതിന് എളുപ്പവഴികളില്ല. ഈ നിക്ഷേപം നടത്താന്‍ സാമ്പത്തിക സ്ഥിരത തിരിച്ചുനേടണം’, റീവ്‌സ് പറയുന്നു. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ മറ്റ് എളുപ്പ വഴികളില്ലെന്ന് വ്യക്തമാക്കുന്ന ചാന്‍സലര്‍ കൂടുതല്‍ തുക പോക്കറ്റില്‍ എത്തിക്കാനും പദ്ധതിയിടുന്നു. എന്‍എച്ച്എസിലേക്കും, സ്‌കൂളുകളുടെ പുനര്‍നിര്‍മ്മാണത്തിനും, താങ്ങാവുന്ന വീടുകള്‍ നിര്‍മ്മിക്കാനും പണം നല്‍കാനാണ് റീവ്‌സ് ബജറ്റ് ഉപയോഗിക്കുക.

ബജറ്റ് അവതരിപ്പിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതയാണ് റീവ്‌സ്. ഗവണ്‍മെന്റിന്റെ സാമ്പത്തിക നയങ്ങളില്‍ ഇളവ് വരുത്തി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ക്കും, ഗ്രീന്‍ എനര്‍ജിക്കുമായി 50 ബില്ല്യണ്‍ പൗണ്ട് വരെ കടമെടുക്കാനുള്ള വഴിതുറക്കാനാണ് ചാന്‍സലറുടെ ശ്രമം. എന്നാല്‍ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ഉയരുന്നത് വിപണി ആശങ്കയോടെയാണ് കാണുന്നത്.

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരാന്‍ ഇത് കാരണമാകുമെന്നാണ് ഭീതി.
എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഇതിനകം തന്നെ വഞ്ചിച്ചെന്നും, വാക്കുകള്‍ തെറ്റിച്ചെന്നും മുന്‍ പ്രധാനമന്ത്രി സുനാക് വിമര്‍ശിക്കുന്നു. 50 ബില്ല്യണ്‍ പൗണ്ട് വരെ കടമെടുക്കാന്‍ സാമ്പത്തിക നയങ്ങള്‍ മാറ്റാനുള്ള റീവ്‌സിന്റെ തീരുമാനം കടുത്ത വിമര്‍ശനം ഏറ്റുവാങ്ങും.

കൂടാതെ എംപ്ലോയേഴ്‌സിന്റെ നികുതി വര്‍ദ്ധനവുകളില്‍ ശ്രദ്ധിക്കാനുള്ള ചാന്‍സലറുടെ നിലപാട് ബിസിനസ്സുകളുടെ എതിര്‍പ്പിന് ഇടയാക്കും. നാഷണല്‍ ഇന്‍ഷുറന്‍സിലെ 20 ബില്ല്യണ്‍ പൗണ്ടിന്റെ തിരിച്ചടി ജോലികളെയും, വേതനങ്ങളെയും ബാധിക്കുമെന്നാണ് വിമര്‍ശകരുടെ മുന്നറിയിപ്പ്.

നികുതി വര്‍ദ്ധനവിന് പുറമെ മിനിമം വേജിലെ ബംപര്‍ വര്‍ദ്ധന സ്ഥാപനങ്ങള്‍
അതേസമയം മൂന്ന് മില്ല്യണ്‍ ജോലിക്കാര്‍ക്ക് നാഷണല്‍ ലിവിംഗ് വേജ് വര്‍ദ്ധനവിലൂടെ ശമ്പളം വര്ഡദ്ധിക്കുമെന്ന് ചാന്‍സലര്‍ സ്ഥിരീകരിച്ചു. 2025 ഏപ്രില്‍ മുതല്‍ 6.7% മിനിമം വേജ് വര്‍ദ്ധനവാണ് നടപ്പാക്കുന്നതെന്ന് റീവ്‌സ് പ്രഖ്യാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.