സ്വന്തം ലേഖകൻ: പതിനാലു വര്‍ഷത്തിനുശേഷമുള്ള ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 40 ബില്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധന. മുന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ വഷളായതെന്നും സാമ്പത്തിക അടിത്തറയ്ക്കായി കടുത്ത പ്രഖ്യാപനങ്ങള്‍ വേണ്ടിവന്നെന്നുമാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കുന്നത്.
മാറ്റത്തിന് വോട്ട് ചെയ്ത് ജനം ലേബറിനെ അധികാരത്തിലെത്തിച്ചെന്ന് അവര്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നിക്ഷേപം, നിക്ഷേപം, നിക്ഷേപം എന്നതില്‍ ഊന്നല്‍ നല്‍കുമെന്നും അവര്‍ എടുത്തു പറഞ്ഞു. തൊഴിലുടമകള്‍ ദേശീയ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനായി ഏപ്രില്‍ മുതല്‍ 1.2 ശതമാനം മുതല്‍ 15 ശതമാനം വരെ അധികം നല്‍കണം. ഇതു സര്‍ക്കാരിന് പ്രതിവര്‍ഷം 25 ബില്യണ്‍ പൗണ്ട് നേടി നല്‍കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങള്‍
കെയറര്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.
നാഷണല്‍ ഇന്‍ഷുറന്‍സും ഇന്‍കം ടാക്‌സിന്റെയും പരിധി മരവിപ്പിച്ചത് 2028ന് അപ്പുറത്തേക്ക് ഉണ്ടാകില്ല
ക്യാപിറ്റല്‍ ഗെയ്ന്‍സ് ടാക്‌സ് കൂട്ടി. വീടുവില്‍പ്പനയെ ബാധിക്കും.
അടുത്ത വര്‍ഷം മുതല്‍ ഇന്ധന തീരുവ മരവിപ്പിക്കുമെന്നും ചാന്‍സലര്‍ പ്രഖ്യാപിച്ചു.
പ്രതിരോധ മന്ത്രാലയത്തിന് 2.9 ബില്യണ്‍ പൗണ്ട് കൂടി നല്‍കുമെന്ന് റീവ്‌സ് പറയുന്നു.
യുക്രെയ്‌നെ സഹായിക്കാനായി പ്രതിവര്‍ഷം മൂന്നു ബില്യണ്‍ പൗണ്ടും പ്രഖ്യാപിച്ചു.
2028-29 മുതല്‍, പണപ്പെരുപ്പത്തിന് അനുസൃതമായി വ്യക്തിഗത നികുതി പരിധികള്‍ ഉയര്‍ത്തും, അവര്‍ പറയുന്നു.
സ്വകാര്യ സ്‌കൂള്‍ ഫീസുകള്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തും
ഓയില്‍, ഗാസ് ലാഭത്തിന്റെ വിന്‍ഡ് ഫാള്‍ ടാക്‌സ് 38 ശതമാനമായി ഉയര്‍ത്തും. 29 ശതമാനത്തിന്റെ നിക്ഷേപ അലവന്‍സ് ഒഴിവാക്കും.
സെക്കന്റ് ഹോമുകള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് സര്‍ചാര്‍ജ് നാളെ മുതല്‍ 2% മുതല്‍ 5% വരെ വര്‍ദ്ധിപ്പിക്കും
2025 ഏപ്രില്‍ മുതല്‍ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് നിരക്കുകള്‍ 32% ആയി ഉയര്‍ത്തുമെന്നും 2026 ഏപ്രില്‍ മുതല്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും റീവ്‌സ് പറഞ്ഞു.
പെന്‍ഷനിലും ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വരും.
പബ്ബുകളിലെ ഡ്രോട്ട് ആല്‍ക്കഹോളിന് നികുതി 1.7 ശതമാനം കുറച്ചു.
മിനിമം വരുമാനം മണിക്കൂറില്‍ 12.21 പൗണ്ടാക്കി.
നോണ്‍-ഡോം ടാക്‌സ് സംവിധാനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍
ഭവന പദ്ധതിയ്ക്കായി അഞ്ച് ബില്യണ്‍ പൗണ്ട് നിക്ഷേപിക്കും
ആല്‍ക്കഹോള്‍ ഡ്യൂട്ടി കുറക്കും
ഇലക്ട്രിക് വെഹിക്കിളിനുള്ള ഇന്‍സന്റീവ് തുടരും
ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി മരവിപ്പിക്കുന്നത് 2030 വരെ തുടരും
ചെറുകിട ബിസിനസ്സുകളെ സഹായിക്കാന്‍ തൊഴില്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു
എംപ്ലോയ്മെന്റ് അലവന്‍സ് 5,000 പൗണ്ടില്‍ നിന്ന് 10,500 പൗണ്ടായി വര്‍ദ്ധിക്കും, അതായത് 865,000 തൊഴിലുടമകള്‍ക്ക് അടുത്ത വര്‍ഷം ദേശീയ ഇന്‍ഷുറന്‍സ് നല്‍കേണ്ടിവരില്ല.
തൊഴിലുടമകളുടെ ദേശീയ ഇന്‍ഷുറന്‍സ് സംഭാവനകള്‍ 13.8% ല്‍ നിന്ന് 15% ആയി ഉയരുമെന്ന് റീവ്‌സ് പ്രഖ്യാപിച്ചു.
കൂടാതെ, തൊഴിലാളികളുടെ വരുമാനത്തില്‍ ബിസിനസ്സുകള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് അടയ്ക്കാന്‍ തുടങ്ങുന്ന പരിധി 9,100 പൗണ്ടില്‍ നിന്ന് ക്ഷ5,000 ആയി കുറയ്ക്കും.
ആരോഗ്യ മേഖലയ്ക്ക് 22.6 ബില്യണ്‍ പ്രഖ്യാപിച്ചു.
ലേബര്‍ സര്‍ക്കാരിന് ആദ്യ ബജറ്റ് വന്നപ്പോള്‍ നികുതി വര്‍ദ്ധനവുകള്‍ ഏറെയുണ്ടെങ്കിലും എന്‍എച്ച്എസിന് കാര്യമായ ഗുണമുണ്ടാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പൊതു ചെലവില്‍ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയില്‍ ചാന്‍സലര്‍ ശരാശരി 3.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല, ആരോഗ്യ രംഗത്തെ പ്രതിദിന ചെലവുകളില്‍ 22.6 ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവും ക്യാപിറ്റല്‍ ബജറ്റില്‍ 3.1 ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്‍ എച്ച് എസ് ജീവനക്കാര്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെങ്കിലും നമ്മള്‍ പോകുന്നത് തെറ്റായ ദിശയിലേക്കാണ് എന്ന് പറഞ്ഞായിരുന്നു ചാന്‍സലര്‍ ആരോഗ്യ രംഗത്തെ ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. എന്‍ എച്ച് എസ്സിലെ കാര്യങ്ങള്‍ നേരെയാക്കാനുള്ള ഒരുപത്ത് വര്‍ഷ പദ്ധതിക്ക് 2025 വസന്തകാലത്ത് തുടക്കം കുറിക്കും എന്നും അവര്‍ പറഞ്ഞു. പ്രതിദിന ഹെല്‍ത്ത് ബജറ്റില്‍ പ്രഖ്യാപിച്ച 22.6 ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവ്, കോവിഡ് കാലം ഒഴിച്ചു നിര്‍ത്തിയാല്‍ 2010 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണെന്നും റേച്ചല്‍ റീവ്‌സ് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല