ക്രോയിഡന് മലയാളി മൊറോക്കയില്‍ മരിച്ചു.തിരുവനന്തപുരം സ്വദേശിയും ക്രോയിഡനില്‍ സ്ഥിരതാമസക്കാരനുമായ ലോറന്‍സ് പെരേര (49) യാണ് മൊറോക്കയില്‍ അവധിക്കാലം ചിലവഴിക്കുന്നതിനിടയില്‍ ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്.ഭാര്യയുമൊത്താണ് ലോറന്‍സ് സ്പെയിനിലെക്കും തുടര്‍ന്ന് മൊറോക്കയിലേക്കും ഹോളിഡെക്കായി പോയത്.നാളെ തിരിച്ചു വരാനിരുന്നതാണ്.
ക്രോയിഡനിലെ ഹാര്ഡ്ലി റോഡില്‍ താമസിക്കുന്ന പരേതന് റോബിന് പ്രജുഷ എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്.
അദ്ദേഹത്തിന് യു കെയില്‍ നിരവധി ബന്ധുക്കള്‍ ഉണ്ട്.മൃതദേഹം എത്രയും പെട്ടെന്ന് യു കെയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല