1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2024

സ്വന്തം ലേഖകൻ: ഡൽഹിക്കും ന്യൂയോർക്കിനുമിടയിൽ എയർ ഇന്ത്യയുടെ ഫ്ലാഗ്ഷിപ് വിമാനമായ ‘എയർബസ് 350-900’ (എ350-900) നേരിട്ടുള്ള സർവീസ് ആരംഭിച്ചു. ദീർഘദൂര സർവീസുകൾക്ക് പുതിയ എ350–900 വിമാനങ്ങൾ ഉപയോഗിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം.

ഡൽഹി–ന്യൂയോർക്ക് (ജോൺ എഫ്. കെന്നഡി വിമാനത്താവളം) പ്രതിദിന സർവീസിനു പിന്നാലെ 2025 ജനുവരി 2 മുതൽ ആഴ്ചയിൽ 5 തവണ ഡൽഹി–നെവാർക് (ലിബർട്ടി വിമാനത്താവളം) റൂട്ടിലും എ350–900 വിമാനം സർവീസ് നടത്തും.

നിലവിൽ എയർ ഇന്ത്യയ്ക്ക് 6 എയർബസ് എ350–900 വിമാനങ്ങളുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇവ എയർ ഇന്ത്യയുടെ ഭാഗമായത്. ആദ്യം ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തിയ ഇവ ലണ്ടൻ–ഡൽഹി (ഹീത്രോ) റൂട്ടിലുമുണ്ട്.

എ350 വിമാനത്തിൽ പ്രീമിയം ഇക്കോണമി ക്ലാസും എയർ ഇന്ത്യ നൽകുന്നുണ്ട്. ഇൻഫ്ലൈറ്റ് വൈഫൈയും ഉടൻ ലഭ്യമാക്കും. സമയക്രമം: ഡൽഹി (പുലർച്ചെ 2.30)–ന്യൂയോർക്ക് ജെഎഫ്കെ (പുലർച്ചെ 6.55), ന്യൂയോർക്ക് (രാവിലെ 10.55)–ഡൽഹി (രാവിലെ 11.05).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.