1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2024

സ്വന്തം ലേഖകൻ: വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. അ​പ​ക​ട​ത്തി​നൊ​പ്പം ക​ന​ത്ത​പി​ഴ​യു​മാ​കും നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തും വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​രീ​ക്ഷി​ക്കാ​നും റെ​ക്കോഡ് ചെ​യ്യാ​നും ഓ​ട്ടോ​മാ​റ്റ​ഡ് കാ​മ​റ സം​വി​ധാ​നം സ്ഥാ​പി​ച്ചു തു​ട​ങ്ങി​യ​താ​യി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ് പെ​രു​മാ​റ്റ​ങ്ങ​ൾ കു​റ​ക്ക​ലും ല​ക്ഷ്യ​മി​ട്ടാ​ണ് നീ​ക്കം.സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​വ​രെ​യും ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും നി​രീ​ക്ഷി​ക്കാ​ന്‍ പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​യും.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സ്വ​യ​മേ​വ രേ​ഖ​പ്പെ​ടു​ത്തി കാ​മ​റ​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് അ​യ​ക്കും. ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ല്‍ ക​ർ​ശ​ന പി​ഴ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ റോ​ഡ് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ് പെ​രു​മാ​റ്റ​ങ്ങ​ൾ കു​റ​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും ഉ​യ​ർ​ന്ന ശ​ത​മാ​നം റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി അ​ടു​ത്തി​ടെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത് മൊ​ത്തം 3,100,638 ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണ്. ഇ​തി​ൽ 93 ശ​ത​മാ​ന​ത്തി​ല​ധി​ക​വും അ​ശ്ര​ദ്ധ​മൂ​ല​മു​ള്ള ഡ്രൈ​വി​ങ് വ​ഴി​യാ​ണ്.

അ​പ​ക​ട​ങ്ങ​ളി​ൽ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ഡ്രൈ​വി​ങ്ങി​നി​ടെ​യു​ള്ള ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം. ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​ന് ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 30,000 ലം​ഘ​ന​ങ്ങ​ളാ​ണ്. ഇ​വ നി​രീ​ക്ഷി​ക്കാ​ൻ എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 252 കാ​മ​റ​ക​ളു​ണ്ട്. ഇ​തി​നു പി​റ​കെ പ്ര​ത്യേ​ക കാ​മ​റ​ക​ളും സ്ഥാ​പി​ക്കു​ന്ന​തോ​ടെ നി​യ​മ ലം​ഘ​ക​ർ​ക്ക് പൂ​ർ​ണ​മാ​യും പി​ടി​വീ​ഴും. അ​തി​നി​ടെ, പി​ഴ​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി പു​തി​യ ട്രാ​ഫി​ക് നി​യ​മ​ത്തി​നും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​കാ​തെ ഇ​ത് അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.