1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2024

സ്വന്തം ലേഖകൻ: കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നീക്കം. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ നിയമം തൊഴിൽ വിപണിയിൽ പ്രതികൂലമായ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. പബ്ലിക് അതോറിറ്റി ഫോർ മാന്‍പവർ ഈ വിഷയം പുനഃപരിശോധിക്കുമെന്നാണ് വിവരം.

നിലവിൽ, ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശിക്ക് വീസ പുതുക്കാൻ പ്രതിവർഷം 1000 ദിനാർ ചെലവഴിക്കേണ്ടതുണ്ട്. ഇത് നിരവധി പരിചയസമ്പന്നരായ തൊഴിലാളികളെ രാജ്യം വിടാൻ പ്രേരിപ്പിച്ചു. ഇത് രാജ്യത്ത് പ്രഫഷനലുകളുടെയും സാങ്കേതിക തൊഴിലാളികളുടെയും സംഖ്യ കുറയുന്നതിന് കാരണമായി.

ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ – ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് തൊഴിൽ വിപണിയുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞ സർക്കാർ വിദേശ ജീവനക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വീസ മാറ്റാനുള്ള അനുവാദവും നൽകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.