1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2024

സ്വന്തം ലേഖകൻ: സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും, ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നീവ സ്വദേശി പൗരന്മാര്‍ക്ക് ‘സഹേല്‍’ മുഖേനയോ, സമൂഹ മാധ്യമ അക്കൗണ്ടായ വാട്ട്‌സ്ആപ്പ് വഴി നല്‍കാം. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍ സബാഹാണ്.

ഇത് പ്രഖ്യാപിച്ചത്. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനാണ് ‘സഹേല്‍’. ഇതിന്റെ ‘കമ്മ്യൂണിക്കേഷന്‍ സര്‍വീസ്’ ഫീച്ചര്‍ ഉപയോഗിച്ചും ‘വാട്ട്‌സ്ആപ്പ്’ ആപ്ലിക്കേഷന്‍ വഴിയും ഇത് ചെയ്യാന്‍ കഴിയുക. പരാതികള്‍ താഴെപ്പറയുന്ന നമ്പരിലേക്ക് അയയ്ക്കാം: 99322080, 94974139.

പരാതികളും നിര്‍ദ്ദേശങ്ങളും വേഗത്തില്‍ പിന്തുടരുന്നുവെന്ന് ഉറപ്പാക്കി, ഉടനടി പ്രതികരണങ്ങളും പരിഹാരവും അനുവദിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചു. പൊതുതാല്‍പര്യം സംരക്ഷിക്കുക, പൗരന്മാരുടെ ഇടപാടുകള്‍ സുഗമമാക്കുക, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ വിതരണം ചെയ്യുക എന്നിവയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.