ഇന്നലെ കോള്‍ചെസ്റ്ററില്‍ വച്ചുണ്ടായ കാറപകടത്തില്‍ അഞ്ചു വയസുകാരനായ മലയാളി ബാലന് ഗുരുതര പരിക്ക്.
കുട്ടിയുടെ പിതാവ് ഓടിച്ചിരുന്ന ഫോര്‍ഡ് ഫിയസ്റ്റ കാര്‍ എതിര്‍ ദിശയില്‍ വന്ന ബി എം ഡബ്ലിയു X5 കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.രാത്രി എട്ടുമണിയോടെ ഭാര്യയെ ഡ്യൂട്ടി കഴിഞ്ഞ് കൂട്ടുവാന്‍ പോയപ്പോള്‍ ആണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കോള്‍ചെസ്റ്റര്‍ ജെനെറല്‍ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് വിദഗ്ധ ചികില്‍സക്കായി ഇന്ന് പുലര്‍ച്ചെ ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് മാറ്റി.
ഇനിയും അപകടനില തരണം ചെയ്തിട്ടില്ലാത്ത കുട്ടിക്ക് വേണ്ടി യു കെയിലെ നല്ലവരായ മലയാളികളുടെ പ്രാര്‍ത്ഥനാ സഹായം തേടുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല