1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2024

സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കിയത്. ട്രംപിനോട് തോല്‍വി സമ്മതിച്ച് ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വേദിയിലേക്ക് കമലാ ഹാരിസ് കയറിയപ്പോള്‍ താഴെ സദസ്സിലുണ്ടായിരുന്ന നിരവധി സ്ത്രീകളാണ് കരഞ്ഞുകൊണ്ടിരുന്നത്. അവരില്‍ ചിലര്‍ തങ്ങള്‍ പിന്തുണച്ച സ്ഥാനാര്‍ഥി തോറ്റതിലാണ് കരഞ്ഞത്. ചിലരാകട്ടെ അമേരിക്ക വീണ്ടും ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തതിലാണ് കരഞ്ഞത്.

എന്നാല്‍, ജനക്കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകള്‍ മാത്രമല്ല നിരാശ പ്രകടിപ്പിച്ചത്. യുഎസിലെ ഭൂരിഭാഗം വരുന്ന സ്ത്രീകളും തിരഞ്ഞെടുപ്പ് ഫലത്തില്‍ ദുഃഖിതരാണ്. എങ്കിലും അവര്‍ നിരാശയോടെ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച് വ്യത്യസ്തമായ ഒരു പ്രതിഷേധരീതി അവര്‍ സ്വീകരിക്കുകയാണ്. 2017 മുതല്‍ 2018 വരെ ദക്ഷിണ കൊറിയയില്‍ നിലനിന്നിരുന്ന 4B എന്ന പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍. പുരുഷന്മാരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ പ്രസ്ഥാനം ദക്ഷിണ കൊറിയയില്‍ ശ്രദ്ധ നേടിയത്.

metoo പ്രസ്ഥാനത്തിന് സമാനമായി ദക്ഷിണ കൊറിയയില്‍ 2017 മുതല്‍ 2018 വരെ നിലനിന്നിരുന്ന ആശയമാണ് 4B പ്രസ്ഥാനം. ഒരു റാഡിക്കല്‍ സ്ത്രീപക്ഷ പ്രോഗ്രാമാണിത്. മുമ്പ് നിലനിന്നിരുന്ന എസ്‌കേപ്പ് ദി കോര്‍സെറ്റ് പ്രസ്ഥാനവുമായും ഇതിന് സാമ്യതയുണ്ട്. മുടിയുടെ നീളം കുറയ്ക്കുക, അല്ലെങ്കില്‍ തലമൊട്ടയടിക്കുക, മേക്കപ്പ് ഉപേക്ഷിക്കുക, പ്രത്യക്ഷമായ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആഹ്വാനങ്ങളാണ് എസ്‌കേപ്പ് ദി കോര്‍സെറ്റ് പ്രസ്ഥാനം മുന്നോട്ട് വെച്ചത്.

കൊറിയന്‍ ഭാഷയില്‍ ‘ബി’(bi) എന്നാല്‍ ’no’ എന്നാണ് അര്‍ത്ഥം. 4B എന്ന ഇംഗ്ലീഷ് വാക്ക് നാല് കൊറിയന്‍ പദങ്ങളെയാണ് സൂചിപ്പിക്കുന്നത്. bihon എന്നാല്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി വിവാഹമില്ല; ബിചുല്‍സന്‍(
bichulsan) എന്നാല്‍ പ്രസവിക്കില്ല; biyeonae എന്നാല്‍ ഡേറ്റിംഗ് ഇല്ല എന്നാണ് അര്‍ത്ഥമാക്കുന്നത്; കൂടാതെ bisekseu എന്നാല്‍ എതിര്‍ലിംഗത്തിലുള്ളവരുമായി ലൈംഗിക ബന്ധങ്ങള്‍ പാടില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്.

ലളിതമായി പറഞ്ഞാല്‍, ഈ പ്രസ്ഥാനത്തിന്റെ അനുയായികള്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുകയോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ അവരില്‍ കുട്ടികളെ ജനിപ്പിക്കുകയോ ചെയ്യില്ല. ലിംഗ സമത്വം പാലിക്കാത്ത ഒരു വ്യവസ്ഥയെ അവര്‍ ഫലപ്രദമായി ബഹിഷ്‌കരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ട്രംപിന്റെ വിജയത്തോടെ 4Bയെ കുറിച്ചുള്ള ഗൂഗിള്‍ സേര്‍ച്ച് യുഎസില്‍ വലിയ തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാഷിംഗ്ടണ്‍ ഡിസി, കൊളറാഡോ, വെര്‍മോണ്ട്, മിനസോട്ട എന്നിവടങ്ങളില്‍ 4bയെ സംബന്ധിച്ച് വലിയ തോതില്‍ ഗൂഗിള്‍ സെര്‍ച്ച് നടക്കുന്നുണ്ട്. ചില അമേരിക്കന്‍ സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെക്കുറിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചു.

സ്ത്രീകളെ, ദക്ഷിണ കൊറിയയിലെ സ്ത്രീകളെപ്പോലെ ഞങ്ങള്‍ 4b പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയോ അമേരിക്കയില്‍ ജനനനിരക്ക് കുറയ്ക്കുകയോ ചെയ്യേണ്ടതുണ്ട്, എക്‌സില്‍ ഒരു ഉപയോക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.