OICC യുടെ യു കെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് KPCC ചുമതലപ്പെടുത്തിയിരിക്കുന്നത് OICC നാഷണല്‍ അഡ്‌ഹോക്ക് കമ്മിറ്റിയെ ആണെന്ന് KPCC പ്രസിഡന്റ് രമേശ് ചെന്നിത്തലയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയ ശേഷം KPCC മെമ്പറും ആലപ്പുഴ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും OICC യു കെയുടെ രക്ഷാധികാരിയുമായ അഡ്വ : എം കെ ജിനദേവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഈ മാസം 19 -ന് മാഞ്ചസ്റ്ററില്‍ നടത്തിയ യോഗം OICC -യുടെ യോഗമായിരുന്നില്ല.OICC -യുടെ പ്രവര്‍ത്തനങ്ങളുടെ യാതൊരു ചുമതലയുമില്ലാത്ത ജെയ്സണ്‍ ജോസഫ് KPCC -യുടെ അംഗീകാരത്തോടെയല്ല സമ്മേളനത്തില്‍ പങ്കെടുത്തത്.
OICC -യുടെ പ്രശ്നങ്ങള്‍ മനസിലാക്കുവാനും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനും OICC യുടെ ചുമതല വഹിക്കുന്ന KPCC ജെനറല്‍ സെക്രട്ടറിമാരായ കെ സി രാജനും മാന്നാര്‍ അബ്ദുള്‍ ലത്തീഫും ജനുവരി മുപ്പതിനകം യു കെ സന്ദര്‍ശിക്കും.KPCC-ക്കും ഭാരവാഹികള്‍ക്കും ജനറല്‍ സെക്രട്ടറിക്കുമെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് KPCC പ്രസിഡന്റിനും കെ സുധാകരന്‍ എം പിക്കും OICC -യുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കും OICC – നാഷണല്‍ കമ്മിറ്റിയുടെ പരാതി നല്‍കിയതായി അഡ്വ : എം കെ ജിനദേവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല