1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2024

സ്വന്തം ലേഖകൻ: വ്യാ​ജ ഓ​ൺ​ലൈ​ൻ പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ഔ​ദ്യോ​ഗി​ക മു​ഖ​ങ്ങ​ളും ലോ​ഗോ​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ ക​ണ്ട് ഏ​തെ​ങ്കി​ലും ഇ​ട​പാ​ടു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നു​മു​മ്പ് ജാ​ഗ്ര​ത പാ​ലി​ക്കാ​നും ഓ​ൺ​ലൈ​ൻ പ​ര​സ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​നും ആ​ർ.​ഒ.​പി പൊ​തു​ജ​ന​ങ്ങ​​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഇ​ര​ക​ളെ വി​ശ്വാ​സ​ത്ത​ലെ​ടു​ത്ത് ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ളും മ​റ്റും കൈ​വ​ശ​പ്പെ​ടു​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​കാ​തി​രി​ക്കാ​ൻ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ ജാ​ഗ്രത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ര​സ്യ​ങ്ങ​ളു​ടെ ഉ​റ​വി​ടം പ​രി​ശോ​ധി​ക്കു​ക, വ്യാ​ജ ലോ​ഗോ​ക​ൾ സൂ​ക്ഷി​ക്കു​ക, സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ൾ ഒ​ഴി​വാ​ക്കു​ക, സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ പ​ങ്കി​ടാ​തി​രി​ക്കു​ക എ​ന്നി​വ​യും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​ർ.​ഒ.​പി​യു​ടെ മു​ന്നി​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ മി​ക​ച്ച ബോ​ധ​വ​ത്ക​ര​ണ​വു​മാ​ണ് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും ബാ​ങ്കി​ങ് മേ​ഖ​ല​യും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ബാ​ങ്ക് ജീ​വ​ന​ക്കാ​രെ​ന്ന് പ​റ​ഞ്ഞ് ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​റു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​ടു​ത്തി​ടെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​വ​ർ ഇ​ര​ക​ളി​ൽ​നി​ന്ന് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും മ​റ്റു നേ​ടി​യി​രു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം കാളു​ക​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും അ​ജ്ഞാ​ത വ്യ​ക്തി​ക​ളോ​ട് വ്യ​ക്തി​ഗ​ത, ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​മു​ഖ വാ​ണി​ജ്യ​സ്ഥാ​പ​നം, ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മ്മാ​ന​ത്തി​നും മ​റ്റും അ​ര്‍ഹ​നാ​യി​രി​ക്കു​ന്നു​വെ​ന്നും നി​ങ്ങ​ള്‍ക്ക് ല​ഭി​ച്ച ഒ.​ടി.​പി ന​മ്പ​റും മ​റ്റു വി​വ​ര​ങ്ങ​ളും ന​ല്‍ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ആ​ളു​ക​ൾ ബോ​ധ​വാ​ന്മാ​രാ​യ​തോ​ടെ പു​ത്ത​ൻ അ​ട​വു​ക​ളാ​ണ് സം​ഘ​ങ്ങ​ൾ പ​യ​റ്റു​ന്ന​ത്.

സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടും ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വി​വ​ര​ങ്ങ​ൾ​ക്കാ​യി ഈ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് പു​തി​യ രീ​തി​യി​ൽ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളി​ലൊ​ന്ന്.

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണം ത​ട്ടു​ന്ന മ​റ്റൊ​രു രീ​തി​ക്കെ​തി​രെ​യും മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് എ​ത്തി​യി​രു​ന്നു.​ പ്ര​തി​ദി​ന ശ​മ്പ​ള​ത്തി​ൽ ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്ത്​ ടെ​ക്‌​സ്‌​റ്റ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചാ​ണ്​ സം​ഘം ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ ആ​ർ.​ഒ.​പി അ​റി​യി​ച്ചി​രു​ന്നു.

ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. എ​ന്നി​ട്ട്​ സം​ഘം മു​ൻ​പ്​ ത​ട്ടി​പ്പി​ലൂ​ടെ നേ​ടി​യ തു​ക ഇ​തി​ലേ​ക്ക്​ കൈ​മാ​റും. പി​ന്നീ​ട്​ അ​വ​രു​​ടെ യ​ഥാ​ർ​ഥ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ഉ​ട​ൻ​ത​​ന്നെ കൈ​മാ​റു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ്​ സം​ഘം സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

ബാ​ങ്കി​ങ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ക്കു​ന്ന അ​ജ്ഞാ​ത​ർ​ക്ക് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ കൈ​മാ​റ​രു​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് നേ​ര​ത്തേ​ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മാ​യി ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് ബാ​ങ്ക് കാ​ർ​ഡി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, സി.​വി.​വി കോ​ഡ്, ഒ.​ടി.​പി എ​ന്നി​വ കൈ​മാ​റ​രു​തെ​ന്ന് ആ​ർ.​ഒ.​പി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

വ്യ​ക്തി​ഗ​ത ബാ​ങ്ക് അ​ക്കൗ​ണ്ട്, ഡെ​ബി​റ്റ്/ ക്രെ​ഡി​റ്റ് കാ​ര്‍ഡ് വി​വ​ര​ങ്ങ​ള്‍, ഒ.​ടി.​പി (വ​ണ്‍ ടൈം ​പാ​സ്‌​വേ​ഡ്) തു​ട​ങ്ങി​യ​വ ആ​വ​ശ്യ​പ്പെ​ടു​ന്ന ഫോ​ൺ​കാ​ളു​ക​ളെ​യും മെ​സേ​ജു​ക​ളെ​യും കു​റി​ച്ച് ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ബാ​ങ്കി​ങ് മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.