ആഗോളതലത്തില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ് ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടിനല്‍കി. 30% വരെയാണു വേതന വര്‍ധന. ദാരുഹേര പ്ലാന്റിലെ ജീവനക്കാര്‍ക്കു പ്രതിമാസം 6,500 രൂപ വരെ കൂടിയിട്ടുണ്ട്. ഗുഡ്ഗാവ്, ഹരിദ്വാര്‍ എന്നിവിടങ്ങളിലാണു കമ്പനിയുടെ മറ്റു പ്ലാന്റുകള്‍.
ഗുഡ്ഗാവ് വ്യവസായ മേഖലയില്‍പ്പെട്ട ദാരുഹേര പ്ലാന്റില്‍ വേതന വര്‍ധന സംബന്ധിച്ച് ജീവനക്കാരുടെ ഇടയില്‍ അസ്വാരസ്യം നിലനിന്നിരുന്നു. മനേശ്വറില്‍ മാരുതിയിലെ സമരത്തിനു ജീവനക്കാര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതു കണക്കിലെടുത്ത് മാരുതിക്കുണ്ടായ തിരിച്ചടി ഒഴിവാക്കാനാണു മുന്ജല് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹീറോ വേതനം കൂട്ടിനല്‍കിയത്. മൊത്തം 5,700 ജീവനക്കാരാണു കമ്പനിക്കുള്ളത്.
കഴിഞ്ഞ ക്വാര്‍ട്ടറുകളില്‍ കാര്‍ വില്‍പ്പന കുറഞ്ഞെതു ഹീറോഹോണ്ടയ്ക്കു നേട്ടമായി. വേതനച്ചെലവ് ഉയര്‍ന്നതു വില്‍പ്പന കൂടിയതിനാല്‍ അറ്റാദായത്തെ ബാധിച്ചതുമില്ല. അതേ സമയം അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതാണു കമ്പനിക്കു മുന്നിലുള്ള വെല്ലുവിളി. ബജാജും ടിവിഎസും ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ഗവേഷക വിഭാഗം മെച്ചപ്പെടുത്താനും കമ്പനി തീരുമാനിച്ചിരുന്നു. ഇതിനായി വരും മാസങ്ങളില്‍ 250ലധികം എന്‍ജിനിയര്‍മാരെ റിക്രൂട്ട് ചെയ്യാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല