1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2024

സ്വന്തം ലേഖകൻ: ലോകം കൗതുകത്തോടെ കാത്തിരിക്കുന്ന നിയോമിലെ അദ്ഭുത നഗരം ‘ദി ലൈൻ’ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി. സൗദി അറേബ്യ പ്രമുഖ ആഗോള നിർമാണ കമ്പനികളായ ഡിഎംഡിഎ, ജെൻസ്ലർ, മോട്ട് മാക്ഡൊണാൾഡ് എന്നിവർക്കാണ് കരാറുകൾ നൽകിയത്. മാസ്റ്റർ പ്ലാൻ, ഡിസൈനുകൾ, എൻജിനീയറിങ്, എന്നിവ പൂർത്തിയാക്കലാണ് ഇവരുടെ ചുമതല.

ലോകത്തിലെ ഏറ്റവും സങ്കീർണവും അതിമനോഹരവുമായ എൻജിനീയറിങ് പദ്ധതികളിലൊന്നാണ് ദി ലൈൻ സിറ്റിയുടേത്. ആർക്കിടെക്റ്റുകളും ഡിസൈനർമാരും അടങ്ങുന്ന നൂതന ഡിസൈൻ സിസ്റ്റം രൂപവത്കരിക്കും. ദി ലൈൻ നഗരത്തിന്‍റെ നിർമാണചെലവ് അരലക്ഷം കോടി ഡോളറാണ്. 20 മിനിട്ട് കൊണ്ട് നഗരം മുഴുവൻ ഓടിയെത്താൻ ബുള്ളറ്റ് ട്രെയിനുകളുണ്ടാകും.

2025 ന്‍റെ തുടക്കം മുതൽ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. 2024-ൽ ആദ്യ ഘട്ടം പൂർത്തിയാക്കും. 2030 ഓടെ പൂർണമായും ഒരുങ്ങുന്ന നഗരത്തിൽ സ്കൂൾ, ഷോപ്പിങ് മാൾ, ആശുപത്രികൾ തുടങ്ങി 90 ലക്ഷം ആളുകളെ ഉൾക്കൊള്ളാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടാകും. ലോകത്തിലെ ആദ്യത്തെ ഇക്കോ സിറ്റി ആയിരിക്കും. 656 അടി അകലത്തിൽ 1,640 അടി ഉയരമുള്ള രണ്ട് ഭീമാകാരമായ അംബരചുംബികൾക്കിടയിലാണ് ഭാവി നഗരം നിർമിക്കുന്നത്.

ലൈനിൽ റോഡുകളോ കാറുകളോ കാർബൺ പുറന്തള്ളലുകളോ ഉണ്ടാകില്ല എന്നതാണ് ആരെയും അതിശയിപ്പിക്കുന്നത്. ദി ലൈനിനായുള്ള സൗദി അറേബ്യയുടെ പദ്ധതികൾ ആർക്കിടെക്റ്റുകളെയും ഡിസൈനർമാരെയും അമ്പരപ്പിച്ചുവെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയിൽ നിർമാണം തുടരുന്ന നിയോം നഗരത്തിനുള്ളിലാണ് ‘ദി ലൈൻ’.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.