സ്വന്തം ലേഖകൻ: എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി സിനിമ- ബിഗ് ബോസ് താരവുവും സുഹൃത്തും പിടിയിൽ. മിനി സ്ക്രീൻ, ചലച്ചിത്ര താരവും ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥിയുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി എസ് ഫരീദ്ദുദീൻ (31) ഇയാളുടെ സുഹൃത്തായ വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്മോൻ (24) എന്നിവരാണ് മൂലമറ്റം എക്സൈസ് സംഘത്തിൻറെ പിടിയിലായത്.
പരീക്കുട്ടിയുടെ കയ്യിൽ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവും കണ്ടെടുത്തു. സുഹൃത്തായ ജിസ്മോന്റെ കയ്യിൽ നിന്നും 10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും ആണ് കണ്ടെടുത്തത്. എക്സൈസ് സംഘം വാഗമൺ റൂട്ടിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന കർണാടക രജിസ്ട്രേഷൻ കാറിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
എക്സൈസ് റേഞ്ച് ഓഫീസർ കെ അഭിലാഷ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സാവിച്ഛൻ മാത്യു, പ്രിവന്റ്റ്റീവ് ഓഫീസർമാരായ വി ആർ രാജേഷ്, പി ആർ അനുരാജ , എ എൽ സുബൈർ ,സിവിൽ എക്സൈസ് ഓഫീസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ടി എം ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് . പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല