2012 ലെ ജര്‍മന്‍ ബജറ്റ് 26 മില്യാര്‍ഡന്‍ യൂറോ കട ബാദ്ധ്യതയോടെ ഭരണ കക്ഷികളായ ക്രിസ്‌റ്റ്യന്‍ ഡെമോക്രാറ്റ്‌സ്/ക്രിസ്‌റ്റ്യന്‍ സോഷ്യലിസ്‌റ്റ് യൂണിയന്‍ ഘടക കക്ഷിയായ ഫ്രീഡെമോക്രിറ്റിക് യൂണിയന്‍ എന്നിവര്‍ ജര്‍മന്‍ പാര്‍ലമെന്റില്‍ പാസ്സാക്കി. 2011 ലെ ബജറ്റിനെക്കാള്‍ 4 മില്യാര്‍ഡന്‍ യൂറോ കൂടുതലാണ് 2012 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ മൊത്തം വകയിരുത്തിയിരിക്കൂന്നത്.
പ്രതിപക്ഷ കക്ഷികളായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും, ഗ്രീന്‍ പാര്‍ട്ടിയും ഭരണ കക്ഷികളുടെ ഈ വന്‍ കടബാദ്ധ്യതാ ബജറ്റിനെ ശക്‌തിയായി എതിര്‍ത്തു. സാമ്പത്തിക ബാദ്ധ്യതയില്‍ മുങ്ങി കുളിച്ചിരിക്കുന്ന ഈ അവസരത്തില്‍ ജര്‍ന്‍ ഗവര്‍മെന്റ് നിരുത്തരവാദത്തോടെ ഭരണം നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഈ 2012 ലെ വന്‍ കട ബാദ്ധ്യതാ ബജറ്റ് ജര്‍മനിയുടെ സാമ്പത്തിക അവസ്‌ഥ കൂടുതല്‍ വഴളാക്കുകയും, യൂറോപ്പിനെ തന്നെ അത് വിപരീതമായി ബാധിക്കുകയും ചെയ്യും. അതോടൊപ്പം വിദേശ നിക്ഷേപകര്‍ ജര്‍മനിയിലെ മുതല്‍ മുടക്ക് കുറക്കുകയും ഇത് വ്യാവസായിക തളര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്യും. വ്യാവസായിക തളര്‍ച്ച കൂടുതല്‍ ജോലിയില്ലായ്‌മയും, വിലക്കയറ്റവും സ്ര്‌ഷ്ടിക്കും. ഈ അവസ്‌ഥ സാധാരണ ജനജീവിതത്തെ കൂടുതല്‍ കഷ്‌ടത്തിലാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല