സൌജന്യമായും വിലക്കുറവിലും സാധനങ്ങള്‍ കിട്ടുമെന്നറിഞ്ഞാല്‍ ആരായാലും പോയി ഉന്തും തള്ളൂമൊക്കെ ഉണ്ടാക്കില്ലേ ഇത് തന്നെയാണ് അമേരിക്കന്‍ മാര്‍ക്കറ്റിലും ഇപ്പോള്‍ നടക്കുന്നത് പക്ഷെ സംഗതി അല്പം ഗുരുതരമാണെന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു. അവധിക്കാല ഷോപ്പിങ് സീസണിനു തുടക്കം കുറിച്ചുകൊണ്ട് ഷോപ്പിങ് മാളുകളില്‍ വെള്ളിയാഴ്ച സൌജന്യമായും വില കുറച്ചും നല്‍കിയ സാധനങ്ങള്‍ കൈയടക്കാനുള്ള തിക്കിലും തിരക്കിലുംപെട്ട് പലര്‍ക്കും പരുക്ക് പട്ടിയിരിക്കുകയാണ്.
ലൊസാഞ്ചല്‍സില്‍ വാള്‍മാര്‍ട്ടിന്റെ കടയില്‍ ഒരു സ്ത്രീ കൂടുതല്‍ സാധനങ്ങള്‍ കൈയടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടത്തിനു നേരെ മുളകുപൊടി വിതറിയതായി പരാതി ഉയര്‍ന്നു. ഇതിന്റെ ഫലമായി തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ക്കു പരുക്കേറ്റു എന്നും പറയുന്നു.
ഓറിഗണില്‍ ഇത്തരം ഒരു കടയില്‍ വിലകുറച്ചു കൊടുക്കുന്ന തോര്‍ത്തു വാങ്ങാന്‍ ആളുകള്‍ ഉന്തും തള്ളും നടത്തുന്നതിന്റെ ചിത്രം യൂ ട്യൂബില്‍ വന്നതും യുഎസില്‍ രാജ്യവ്യാപകമായ ചര്‍ച്ചയ്ക്ക് ഇടയാക്കി. ആളുകള്‍ക്ക് സാധനങ്ങളോടുള്ള ആര്‍ത്തിയെക്കുറിച്ചു ചിത്രത്തിനടിയില്‍ പലരും അഭിപ്രായങ്ങളും കുറിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളെ അപലപിച്ച് മാധ്യമങ്ങളില്‍ കുറിപ്പുകളും പ്രത്യക്ഷപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല