സ്വന്തം ലേഖകൻ: കുടിയേറ്റ നയത്തിൽ തെറ്റുപറ്റിയെന്നു സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വ്യാജ കോളജുകളും വൻകിട കോർപറേറ്റുകളും അവരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കായി കുടിയേറ്റ സംവിധാനത്തെ ഉപയോഗപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
2025ലെ കാനഡയിലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ലിബറൽ പാർട്ടിയുടെ ജനപ്രീതി ഇടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ പ്രസ്താവന. പണപ്പെരുപ്പം, താറുമാറായ ആരോഗ്യ-ഗതാഗത സംവിധാനങ്ങൾ എന്നിവയിലേക്ക് നയിച്ച പുതിയ നയങ്ങൾ മൂലം ട്രൂഡോ രാജ്യത്ത് കടുത്ത വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു വർഷമായി ജനസംഖ്യ അതിവേഗം വളരുകയാണ്. വ്യാജ കോളജുകളും കോർപറേറ്റുകളും ഇമിഗ്രേഷൻ സംവിധാനത്തെ ചൂഷണം ചെയ്തുവരികയുമാണ്. ഇതിനെ ചെറുക്കുന്നതിന്, അടുത്ത മൂന്നു വർഷത്തേക്കു കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. സർക്കാർ ചില തെറ്റുകൾ വരുത്തി, അതിനാലാണ് നയത്തിൽ മാറ്റം കൊണ്ടുവരുന്നതെന്നും ട്രൂഡോ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല